Advertisment

പൂഞ്ഞാറില്‍ പരാജയമുറപ്പായ പിസി ജോര്‍ജ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നു; വികസനമോ രാഷ്ട്രീയമോ പറയാനില്ലാതെ വരുമ്പോള്‍ വ്യക്തിഹത്യ നടത്തുന്നതും ജോര്‍ജിന്റെ സ്ഥിരം ശൈലി : യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ തോല്‍വി ഉറപ്പായ പിസി ജോര്‍ജ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. കഴിഞ്ഞ തവണ ചില അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് പിസി ജോര്‍ജ് വിജയിച്ചത്. ഇക്കുറി എല്ലാവരും ജോര്‍ജിന് എതിരായി കഴിഞ്ഞു. രാഷ്ട്രീയമോ, വികസനമോ ജോര്‍ജിന് പറയാനില്ല. അതുകൊണ്ടുതന്നെ വ്യക്തിപരമായ അധിക്ഷേപത്തിന് ശ്രമിക്കുകയാണ് അദ്ദേഹം. അതൊന്നും പൂഞ്ഞാറില്‍ വിലപ്പോകില്ലെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

പൂഞ്ഞാറില്‍ വികസനമേയില്ല. കഴിഞ്ഞ നാല്‍പതു വര്‍ഷത്തിലേറെയായി വാഗ്ദാനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. പൂഞ്ഞാറില്‍ താലൂക്ക് എന്ന വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല. സിവില്‍ സ്റ്റേഷന്‍, താലൂക്ക് ആശുപത്രി തുടങ്ങിയവയ്ക്ക് വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ എംഎല്‍എ തയ്യാറായില്ല. സിവില്‍ സ്‌റ്റേഷന്‍ ഇല്ലാത്ത ഏക നിയോജക മണ്ഡലം പൂഞ്ഞാറാണെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

കെട്ടിവച്ച കാശുപോലും കഴിഞ്ഞ തവണ കിട്ടാത്ത ഇടതു മുന്നണി മത്സരചിത്രത്തിലില്ലെന്നും യുഡിഎഫ് വിജയം ഉറപ്പാക്കി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

erattupetta news tomy kallani
Advertisment