Advertisment

വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ സ്മരണകളുമായി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനി പ്രിയ കലാലയത്തിൽ; ഹോളി ആഘോഷത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു

New Update

publive-image

Advertisment

ഈരാറ്റുപേട്ട: വർഷങ്ങൾക്കിപ്പുറം ആ പഴയ കെഎസ്യു യൂണിറ്റ് പ്രസിഡൻ്റ് അരുവിത്തുറ സെൻ്റ്. ജോർജ് കോളേജിൻ്റെ പടിക്കലെത്തി. ഇക്കുറി അയാൾ വന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായാണ്. തിടനാട് പഞ്ചായത്തിലെ വാഹന പര്യടനത്തിനിടെയാണ് പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനി തൻ്റെ കലാലയത്തിലെത്തിയത്.

publive-image

സ്ഥാനാർത്ഥിയെത്തുമ്പോൾ കോളേജിൽ ഹോളി ആഘോഷം പൊടിപൊടിക്കുന്നു. ഒന്നുമാലോചിച്ചില്ല സ്ഥാനാർത്ഥിയും ഹോളി ആഘോഷത്തിൽ പങ്കാളിയായി. ആഘോഷ ലഹരിയിലായിരുന്ന കുട്ടികൾ തങ്ങളുടെ ആ പിൻമുറക്കാരനെ ഹൃദയത്തിൽ സ്വീകരിച്ചു.

publive-image

കുട്ടികളോട് സംവദിച്ചും അധ്യാപകരോട് പരിചയം പുതുക്കിയും സ്ഥാനാർത്ഥി ഹോളി ആഘോഷം ഗംഭീരമാക്കി. അര മണിക്കൂറിലേറെ കോളേജിൽ ചിലവഴിച്ചശേഷമാണ് അഡ്വ. ടോമി കല്ലാനി വാഹന പര്യടനത്തിനായി മടങ്ങിയത്.

erattupetta news tomy kallani
Advertisment