Advertisment

ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ നാളെ; ഈരാറ്റുപേട്ടയില്‍ നടന്‍ ജദഗദീഷും അഡ്വ. ടോമി കല്ലാനിക്കായി പ്രചാരണത്തിനെത്തും...

New Update

publive-image

ഈരാറ്റുപേട്ട: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച ഈരാറ്റുപേട്ടയില്‍ പ്രചാരണത്തിനെത്തും. വൈകിട്ട് 4.30 മുതല്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കടുവാമൂഴി മുതല്‍ ചേന്നാട് കവല വരെ റോഡ്‌ഷോയും നടത്തും. തുടര്‍ന്ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ ഉമ്മന്‍ചാണ്ടി സംസാരിക്കും. സിനിമാ താരം ജഗദീഷും ശനിയാഴ്ച ഈരാറ്റുപേട്ടയില്‍ പ്രചാരണത്തിനെത്തും. നഗരസഭയിലെ വിവിധ റോഡുകളിലൂടെ അഡ്വ. ടോമി കല്ലാനിക്കൊപ്പം ജഗദീഷും വോട്ടഭ്യര്‍ത്ഥിക്കും.

oommen chandy erattupetta news tomy kallani
Advertisment