Advertisment

പൂഞ്ഞാറില്‍ അന്തിമ ഘട്ടത്തില്‍ യുഡിഎഫ് മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. പിസി ജോര്‍ജിന് തിരിച്ചടി !

New Update

publive-image

Advertisment

കോട്ടയം: പൂഞ്ഞാറില്‍ അന്തിമ ഘട്ടത്തില്‍ യുഡിഎഫ് മുന്നേറ്റമെന്ന് വിലയിരുത്തല്‍. മണ്ഡലത്തില്‍ ആദ്യ ഘട്ടത്തില്‍ ഏറെ മുന്നോട്ടുപോയിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി പിസി ജോര്‍ജിനെതിരെ യുഡിഎഫിന്‍റെ ടോമി കല്ലാനിയും ഇടതുപക്ഷത്തിന്‍റെ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.

ഇതോടെ ജോര്‍ജിന്‍റെ മുന്നേറ്റം തകര്‍ന്നു. മാത്രമല്ല, ഒരു ഘട്ടത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജോര്‍ജിനെ കടത്തിവെട്ടുന്ന സാഹചര്യവും ഉണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതോടെ പ്രചരണം തുടങ്ങാന്‍ താമസിച്ച കല്ലാനിയും തുടകത്തില്‍ പിന്നിലായിരുന്നു.

പൂഞ്ഞാറിലെ സ്ഥാനാര്‍ഥികളില്‍ മുതിര്‍ന്ന നേതാവെന്നതും നെഗറ്റീവില്ലാത്ത ആളെന്നതും കല്ലാനിക്ക് ഗുണം ചെയ്തു. പ്രചരണത്തിന് രാഹുല്‍ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള താരപ്രചാരകര്‍കൂടി എത്തിയതോടെ കല്ലാനി വന്‍ മുന്നേറ്റമാണ് നടത്തിയത്. നടന്‍ ജഗദീഷ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം കല്ലാനിക്കുവേണ്ടി റോഡ് ഷോ നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ റോഡ് ഷോ മണ്ഡലത്തെ ഇളക്കി മറിച്ചുകൊണ്ടുള്ളതായിരുന്നു. യുഡിഎഫിന് വലിയ സ്വാധീനമില്ലാത്ത കോരുത്തോട് പോലും ഇത്തവണ ടോമി കല്ലാനിക്ക് ലഭിച്ച ആവേശകരമായ സ്വീകരണം യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

അടുത്തിടെയുണ്ടായ വിവാദങ്ങളാണ് ഇടതുപക്ഷം പുറകോട്ടുപോകാന്‍ കാരണം. താരപ്രചാരകര്‍ എത്തിയതുമുതല്‍ യുഡിഎഫ് മുന്നേറ്റം തുടങ്ങി. കേന്ദ്ര-സംസ്ഥാന ഇിന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളിലും പൂഞ്ഞാറില്‍ യുഡിഎഫ് മുന്നേറ്റമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്നാണ് സൂചന.

pc george kottayam news tomy kallani
Advertisment