Advertisment

പിന്നെയും 'കത്ത്' വില്ലനാകുന്നു, ഇക്കുറി നറുക്ക് ഗവർണർക്ക് ? വിഴിഞ്ഞത്ത് വിടുവായത്തം പറഞ്ഞ വൈദികന് കുരുക്ക്. ശശി തരൂരിന് കുടുക്ക് ! വിഴിഞ്ഞം സംഘര്‍ഷം ആസൂത്രിതമായിരുന്നെന്ന് മുഖ്യമന്ത്രി - വ്യാഴാഴ്ചത്തെ 'ടോപ് 10' പകല്‍ വാര്‍ത്തകളിങ്ങനെ

New Update

publive-image

Advertisment

1. വിഴിഞ്ഞം ആക്രമണം വ്യക്തമായ ഗൂഡോദ്ദേശത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണമെന്നും പിണറായി.

2. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണ കേസുകളിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്‌. ഇടപെടല്‍ ആവശ്യപ്പെട്ടത് ബിജെപി നേതാക്കൾ ഗവർണർക്ക് നൽകിയ പരാതിയില്‍. സാധാരണ നടപടി മാത്രമെന്ന് രാജ്ഭവന്‍.

3. മന്ത്രി വി. അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഫാ. ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന്  മന്ത്രി.

4. മന്ത്രിമാർ പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നതിൽ പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജി തള്ളി. പെൻഷൻ അനുവദിക്കാനും ഉത്തരവ്.

publive-image

5. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് പുതിയ കാര്‍ വാങ്ങാൻ തുക അനുവദിച്ച് സര്‍ക്കാര്‍. കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് അനുവദിച്ചിരിക്കുന്നത് 3211792 രൂപ. സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവില്‍ നിന്ന് ഒഴിവാക്കി.

6. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ്റെ ആത്മഹത്യയിൽ ഐ.ജി ഹർഷിത അട്ടല്ലൂരിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പ്രത്യേക അന്വേഷണ സംഘ മേധാവിയായിട്ടും ഒരു തവണ പോലും മഹേശൻ്റെ കുടുംബത്തെ കാണാൻ ഐജി തയ്യാറായില്ലെന്ന് ആരോപണം.

7. മലപ്പുറത്ത് കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ  സംഭവത്തിൽ വഴിത്തിരിവ്. ഭാര്യ സൗജത്തിന്റെ വലത് നെറ്റിയുടെ ഉള്ളിൽ ചതവ്. തലയിലെ ബ്ലീഡിങാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച കാമുകന്‍ ബഷീറിന്റെ നില ഗുരുതരം.

publive-image

8. സുനന്ദ പുഷ്ക്കറിൻ്റെ മരണത്തിൽ വീണ്ടും വഴിത്തിരിവ്. വിചാരണ നടപടികളിൽ നിന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍. ഫെബ്രുവരി ഏഴിന് കേസ് പരിഗണിക്കാൻ കോടതിയുടെ തീരുമാനം.

9. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കണ്ണൂരിലെ മലബാർ എജ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും അഫിലിയേഷൻ നൽകാത്തതിനാണ് .

10. ഖത്തറില്‍ ഇന്ന്: ഫിഫ കപ്പിൽ പുലര്‍ച്ചെ നടന്ന മത്സരങ്ങളില്‍ അര്‍ജന്റീന പോളണ്ടിനെയും, മെക്‌സിക്കോ സൗദി അറേബ്യയെയും തോല്‍പിച്ചു. ക്രൊയേഷ്യ-ബെല്‍ജിയം, കാനഡ-മൊറോക്കോ പോരാട്ടങ്ങള്‍ രാത്രി 8.30 ന്.

Advertisment