Advertisment

കുംഭമേളയിൽ പങ്കെടുത്ത മുതിർന്ന സന്യാസി കൊവിഡ്‌ ബാധിച്ച് മരിച്ചു; എൺപതോളം സന്യാസിമാർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

New Update

publive-image

ഹരിദ്വാര്‍: കുംഭമേളയില്‍ പങ്കെടുത്ത മുതിര്‍ന്ന സന്യാസി കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനു പുറമേ എണ്‍പതോളം സന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ മഹാ അഖാഡ മുഖ്യമസന്യാനി കപിൽ ദേവും കൊവിഡ് ബാധിച്ച് ഏപ്രിൽ 13ന് ആശുപത്രിയിൽ മരിച്ചിരുന്നു.

ദിവസവും ലക്ഷക്കണക്കിന് ആളുകൾ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ രണ്ടായിരത്തോളം പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേളയിൽനിന്ന് പിന്മാറുന്നതായി സന്യാസി വിഭാഗമായ നിരഞ്ജനി അഖാഡ വെള്ളിയാഴ്ച അറിയിച്ചിരുന്നു.

Advertisment