Advertisment

ആഭ്യന്തര വിനോദസഞ്ചാരികൾ സൗദിയിൽ ചെലവിട്ടത് 3380 കോടി റിയാൽ.

author-image
admin
Updated On
New Update

1.എട്ട് മാസത്തിനിടെ ആഭ്യന്തര വിനോദസഞ്ചാരികൾ സൗദിയിൽ ചെലവിട്ടത് 3380 കോടി റിയാൽ.

Advertisment

publive-image

റിയാദ് ∙ ഈ വർഷം ആദ്യ 8 മാസത്തിനിടെ ആഭ്യന്തര വിനോദ സഞ്ചാരികൾ സൗദിയിൽ ചെലവിട്ടത് 3380 കോടി റിയാൽ. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3130 കോടി റിയാലായിരുന്നു. സഞ്ചാരികളുടെ എണ്ണത്തിൽ 5.8 ശതമാനം വർധനയുണ്ട്.

2.ഏറെ പഴക്കം ചെന്ന തേൻ ശേഖരം പിടികൂടി നശിപ്പിച്ചു ,

publive-image

ജിദ്ദ- ദക്ഷിണ ജിദ്ദാ ബലദിയ്യ അധികൃതർ സുരക്ഷാ വിഭാഗത്തിന്റെ സഹായ ത്തോടെ നടത്തിയ റെയ്ഡിൽ ഉൽപാദകർ ഏതെന്ന് രേഖപ്പെടുത്തിയിട്ടില്ലാ ത്ത തേൻ ശേഖരം പിടികൂടി നശിപ്പിച്ചു.

അൽഅൽഫിയ്യ ഡിസ്ട്രിക്ടിൽ ഏറെ പഴക്കം ചെന്ന ഒരു വീട്ടിൽ നടത്തിയ റെയ്ഡിലാണ് 250 കുപ്പി തേൻ പിടിച്ചെടുത്തത്. കൂടാതെ യാതൊരു വിവര ങ്ങളും രേഖപ്പെടുത്താത്ത ഹുക്ക യിൽ ഉപയോഗിക്കുന്ന പുകയിലയും ഇവിടെ നിന്ന് കണ്ടെത്തി. മോശം സാഹചര്യത്തിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും സംഘം നിരീക്ഷിച്ചു. വീട് സീൽ ചെയ്ത ഉദ്യോഗസ്ഥർ അന്വേഷണ ത്തിന്റെ ഭാഗമായി ഉടമസ്ഥനെ വിളിപ്പിച്ചിട്ടുണ്ട്.

3.വാഹന പരിശോധനക്കിടെ സുരക്ഷാഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു കൊല്ലാന്‍ ശ്രമം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

publive-image

തായിഫ്- നഗരത്തിലെ ഒരു റോഡിൽ വാഹനങ്ങൾ പരിശോധി ക്കുന്നതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥനെ കാറിടിപ്പിക്കാൻ ശ്രമിച്ച സ്വദേശിയെയും കൂട്ടാളിയെയും തായിഫ് പോലീസ് അറസ്റ്റ് ചെയ്തു. അതിവേഗതയിൽ വാഹനമോടിച്ച് രക്ഷപ്പെടാനുള്ള 40 കാരന്റെ ശ്രമം വാഹനം കീഴ്‌മേൽ മറിഞ്ഞതോടെ പാളി.

മദ്യലഹരിയിലായിരുന്ന പ്രതിയുടെ വാഹനത്തിൽ നിന്ന് 42 ക്യാപ്റ്റജൻ ലഹരി ഗുളികകൾ കണ്ടെത്തി. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സ്വദേശിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

മുമ്പിലും പിറകിലും നമ്പർ പ്ലേറ്റ് ഇല്ലാതെ വന്ന കാർ ശ്രദ്ധയിൽ പെട്ട ഉദ്യോഗ സ്ഥർ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ കൂട്ടാക്കാതെ ഓടിച്ചു പോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വിടാതെ പിന്തുടർന്നപ്പോൾ രക്ഷയില്ലെന്ന് മനസ്സി ലാക്കിയാണ് പ്രതി റോഡരികിൽ നിൽക്കുകയായിരുന്ന ഉദ്യോഗ സ്ഥനെ കാറിടിപ്പിക്കാൻ ശ്രമിച്ചത്.

പരിക്കേറ്റ ഇദ്ദേഹത്തെ കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌ സിലേക്ക് മാറ്റിയതായി തായിഫ് പോലീസ് അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയായി സുരക്ഷാ വിഭാഗം അന്വേഷിക്കുന്ന പ്രതിയെയും സഹായിയെയും തായിഫ് ആന്റി നാർകോ ട്ടിക് സെല്ലിന് കൈമാറി.

4.അവയവദാനം നടത്തുന്നതിന് സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ശൂറാ കൗൺസിൽ ചര്‍ച്ച ചെയ്യും.

publive-image

റിയാദ്- അവയവദാനത്തെ സംബന്ധിച്ച നിയമഭേദഗതി കൗൺസിൽ വോട്ടിനിടുന്നു മുണ്ട്. അവയവങ്ങൾ സ്വീകരിക്കു ന്നവരുടെയും നൽകുന്നവരുടെയും അവകാശങ്ങൾ സംരക്ഷി ക്കുക, അവയവദാനം നടത്തുന്നതിന് സ്ഥാപനങ്ങൾക്ക് ലൈസ ൻസ് നൽകുക, അവയുടെ ഉത്തരവാദിത്തങ്ങൾ നിർണയിക്കുക, അവയവ വാണിഭവും ദാതാവും രോഗിയും ചൂഷണം ചെയ്യ പ്പെടുന്നതും തടയുക എന്നീ കാര്യങ്ങളെല്ലാം പുതുക്കിയ നിയമാവലിയിൽ വ്യക്തമാക്കിയിട്ടുണ്ട്

ശൂറാ കൗൺസിൽ ഭൂരിപക്ഷം ലഭിച്ചാൽ ഈ നിയമാവലി വൈകാതെ പ്രാബല്യത്തിൽ വരും.ഇതോടൊപ്പം ഹജ്, വിസിറ്റ് തുടങ്ങി മുഴുവൻ വിസകളും പുനഃസംഘടിപ്പിച്ചത് അടുത്ത വാരം നടക്കുന്ന ശൂറാ കൗൺസിൽ ചർച്ച ചെയ്യുന്നു. സുരക്ഷാ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടാണ് കൗൺസിൽ പരിഗണി ക്കുന്നത്. പരിഷ്‌കരിച്ച ട്രാഫിക് നിയമങ്ങളും ശൂറായിൽ ചർച്ച ചെയ്യും.

5.ലൈസൻസ് ഇല്ലാതെ കാലാവസ്ഥാ പ്രവചനം നടത്തുന്നവര്‍ക്ക് 10 വർഷം തടവും 20 ലക്ഷം റിയാൽ പിഴയും.

publive-image

ജിദ്ദ- ലൈസൻസ് ഇല്ലാതെ കാലാവസ്ഥാ പ്രവചനം നടത്തുന്നത് 10 വർഷം തടവും 20 ലക്ഷം റിയാൽ പിഴയും ഒടുക്കേണ്ട കുറ്റകൃത്യമാണെന്ന് കാർഷിക ജല പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനനുസൃതമായി കാലാവസ്ഥ വിഭാഗത്തി ന്റെ നിയമ വ്യവസ്ഥയിൽ ഭേദഗതി വരുത്തി യിട്ടുണ്ട്.

സൗദി അറേബ്യൻ കാലാവ സ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രവർത്തനങ്ങളിലോ അനുബന്ധ മേഖലകളിലോ അംഗീകൃത മല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നത് കർശനമായി തടയു മെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിയമലംഘകരെ കണ്ടെത്തുന്നതിന് ശക്തമായ പരിശോധന നടത്തുകയും വാഹനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്യും. പിടിക്കപ്പെട്ടാൽ ഏഴ് ദിവസ ത്തിനകം പ്രത്യേക കോടതിയിൽ പ്രതികളെ ഹാജരാക്കുമെന്നും മന്ത്രാലയം താക്കീത് നൽകി.

കാലാവസ്ഥാ നിരീക്ഷണ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവർ നാഷണൽ മീറ്റിയോ റോളജിക്കൽ സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഇവർക്ക് പരിശീലനം നൽകി സെന്റർ പ്രാവീണ്യമുള്ളവരാക്കു മെന്നും മന്ത്രാലയം വ്യക്തമാക്കി.

6.സൗദിയില്‍ ചൂട് കുറയുന്നു പുറംപണിക്കാര്‍ക്ക് എര്‍പെടുത്തിയ നിയന്ത്രണം അവസാനിച്ചു.

publive-image

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കുറഞ്ഞതോടെ നേരിട്ട് വെയില്‍ കൊള്ളുന്ന ജോലികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിച്ചു. ജൂണ്‍ പതിനഞ്ചു മുതലാണ് നിയന്ത്രണം ഏര്‍പ്പെ ടുത്തിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് പിന്നാലെ താപ നില കുറയുന്നുണ്ട്.

വരണ്ട കാലാവസ്ഥ ശക്തമായതോടെ അമ്പത് ഡിഗ്രി പിന്നിട്ടി രുന്നു ഇത്തവണ. തലസ്ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യ യിലും ശക്തമായ ചൂട് അനുഭവപ്പെട്ടു. 49 ഡിഗ്രി വരെയെത്തി യിരുന്നു റിയാദിലെ താപനില. എന്നാല്‍ അടുത്തയാഴ്ചയോടെ ചൂട് കുറഞ്ഞു തുടങ്ങും.

അടുത്ത മാസം രണ്ടാം വാരത്തോടെ കൊടും തണുപ്പിലേക്കും പ്രവേശിക്കും. ഇതോടെ നേരിട്ട് വെയില്‍ കൊള്ളുന്ന ജോലി കളില്‍ മൂന്ന് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇന്നവസാനിച്ചു. ഉച്ചക്ക് 12 മുതല്‍ 3 മണി വരെയായിരുന്നു നിയന്ത്രണം. ഇതിനിടെ ഉയര്‍ന്ന മേഖലകളില്‍ മഴയും തണുത്ത കാലാവസ്ഥയും തുടരുകയാണ്. തലസ്ഥാനത്തുള്‍പ്പെടെ അടുത്ത വ്യാഴാഴ്ച പൊടിക്കാറ്റുണ്ടാകു മെന്നും മുന്നറിയിപ്പുണ്ട്.

7.അരാംകോ ആക്രമണം സൗദി ഓഹരി വിപണി ഇടിഞ്ഞു. കരുതല്‍ എണ്ണ ശേഖരം ഉപയോഗിച്ച് വിതരണക്കുറവ് നികത്താന്‍ ശ്രമം.

publive-image

സൗദി അരാംകോ പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ സൗദി ഓഹരി വിപണി ഇടിഞ്ഞു. വില വര്‍ധി ക്കുമെന്ന ആശങ്കകള്‍ക്കിടെ സൗദിയുടെ കരുതല്‍ എണ്ണ ശേഖരം ഉപയോഗിച്ച് വിതരണക്കുറവ് നികത്താനാണ് ശ്രമം. മതിയായ എണ്ണ വിതരണത്തിന് അമേരിക്കയും സമ്മതിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ എണ്ണ വില വര്‍ധിക്കുമെന്നാണ് സൂചന.

സൗദി അരാംകോ അറിയിച്ചതു പ്രകാരം 5.7 ബില്യണ്‍ ബാരലി ന്റെ കുറവുണ്ടായി ട്ടുണ്ട് പ്രതിദിന ഉത്പാദനത്തില്‍. ഇത് എത്ര സമയം അടച്ചിടുമെന്നതും ഉത്പാദനം പൂര്‍ണ തോതിലാകാന്‍ എത്ര സമയം എടുക്കുമെന്നതിനേയും ആശ്രയിച്ചിരിക്കും എണ്ണ വില.

ഏറ്റവും കുറഞ്ഞത് അഞ്ച് ഡോളര്‍ മുതല്‍ പത്ത് ഡോളര്‍ വരെ എണ്ണ വില നാളെ ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് മറിക ടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗ പ്പെടുത്തിയേക്കും.

ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയുടെ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാര്‍. ഇവരെ യാകും വില വര്‍ധന നേരിട്ട് ബാധിക്കുക.

സൗദിയുടെ വിതരണം പകുതിയായി കുറഞ്ഞതോടെ ആഗോള വിപണിയില്‍ 6 ശതമാനം എണ്ണയുടെ കുറവുണ്ട്. നാളെ നേരം പുലരുന്പോള്‍ സന്പദ്ഘടനെ എങ്ങിനെ മാറുമെന്ന് ഉറ്റു നോക്കുകയാണ് സാമ്പത്തിക ലോകം.പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന് വരും ദിവസങ്ങളില്‍ വെക്തമാകുകയു ള്ളൂ..

8.സൗദിയില്‍ ഗാർഹിക തൊഴിലാളികളുടെ എണ്ണം മുപ്പത്തിയൊന്ന് ലക്ഷം , വനിതകള്‍ ഹൗസ്ഡ്രൈവര്‍ ജോലിയില്‍ നാനൂറ് പേര്‍.

publive-image

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളി കളുടെ എണ്ണം മുപ്പത്തിയൊന്ന് ലക്ഷമെന്ന് റിപ്പോർട്ട്. ഹൗസ് ഡ്രൈവർമാരാണ് ഇവരിൽ പകുതിയി ലേറെ പേരും. നാനൂ റോളം വനിതകളും ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നു ണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

പുരുഷന്മാരും വനിതകളും ഉൾപ്പെടുന്ന വിദേശ ഗാർഹിക തൊഴിലാളികളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് നിലവിൽ 31,09,173 ഗാർഹിക തൊഴിലാളികളാണു ള്ളത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇവരിൽ 16,66,042 പേർ ഹൗസ് ഡ്രൈവർമാരാണ്.

494 വനിതകളുമുണ്ട് ഇക്കൂട്ടത്തിൽ. മൊത്തം ഗാർഹിക തൊഴി ലാളികളിൽ 53.6 ശതമാനവും ഹൗസ് ഡ്രൈവർമാരാണ്.തൊട്ടു പിന്നിൽ 44 ശതമാനം പേർ വീട്ടു വേലക്കാരും ശുചീകരണ തൊഴിലാളി കളുമാണ്. 13,68,820 പേരാണ് ഈ വിഭാഗത്തിൽ ജോലിയെടുക്കുന്നത്.

ഇതിൽ 3,64,631 പേർ പുരുഷന്മാരാണ്. വീടുകളിലും കെട്ടിടങ്ങളി ലും റിസോർട്ടുകളിലും പരിപാലന ജോലികളിൽ ഏർപ്പെട്ട തൊഴിലാളികളുടെ എണ്ണം 30,506 ആണ്. ഇവരിലുമുണ്ട് 14 വനിതകൾ.

9. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ത്ഥാട കരില്‍ അവസാന സംഘം ഞായറാഴ്ച രാത്രി മദീനയില്‍ നിന്ന് യാത്ര തിരിച്ചു.

publive-image

മദീന: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി ഇന്ത്യയില്‍ നിന്നെ ത്തിയ തീര്‍ത്ഥാട കരില്‍ അവസാന സംഘം ഞായറാഴ്ച രാത്രി മദീനയില്‍ നിന്ന് യാത്ര തിരിച്ചു. പുലര്‍ച്ചെ സൗദി സമയം 1.30നാണ് നാട്ടിലേക്കുള്ള വിമാനം. മദീന വഴി ഹജജ് കര്‍മ്മ ത്തിനെത്തിയ തീര്‍ത്ഥാടകര്‍ നേരത്തെ തന്നെ ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള 423 ഹാജിമാരും ഹൈദ്രാബാദില്‍ നിന്നുള്ള 340 ഹാജിമാരും അടങ്ങിയ സംഘമാണ് ഈ വര്‍ഷം അവസാനമായി ഇന്ത്യയിലേക്ക് തിരികെ പോകുന്ന ഹാജിമാര്‍. സ്വകാര്യ ഗ്രൂപ്പില്‍ 60000 ഹജജ് കമ്മിറ്റി മുഖേന 140000 എന്നി ങ്ങനെ രണ്ട്ലക്ഷം തീര്‍ത്ഥാടകരാണ് ഇന്ത്യയിനിന്നും ഹജജ് കര്‍മ്മത്തിനെത്തിയത്. ഇവരില്‍ 64,350 ഹാജിമാര്‍ ഹജജിന് മുമ്പ് മദീന വിമാന താവളം വഴിയും ബാക്കി ഹാജിമാര്‍ ജിദ്ദ വഴിയുമാണ് ഹജജ് കര്‍മ്മത്തിനെത്തിയത്.

മദീന വഴിയെത്തിയ ഹാജിമാരെല്ലാം നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി യതിനാല്‍ ഹജജ് കര്‍മ്മം കഴിഞ്ഞ് ജിദ്ദ വിമാന ത്താവളം വഴി തിരികെ പോയി. എന്നാല്‍ ജിദ്ദ വിമാനത്താവളം വഴിയെത്തി ഹജജിന് മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാത്ത ഹാജിമാരാണ് ഹജജ് കര്‍മ്മത്തിനു ശേഷം മദീന സന്ദര്‍ശനം നടത്തിയത്.

ഇത്തവണ ലക്ഷദ്വീപില്‍ നിന്നുള്ള 352 ഹാജിമാര്‍ ഉള്‍പ്പടെ 13,700 മലയാളി ഹാജി മാര്‍ ഹജജ് കമ്മിറ്റി വഴി ഹജജിന് മുമ്പ് മദീനയില്‍ എത്തുകയും ഹജജ് കര്‍മ്മം നര്‍വ്വഹിച്ച് ജിദ്ദ വഴി തിരികെ പോവുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മുഴുവന്‍ ഹാജിമാരും സൗദി വിട്ടുപോകുവാനുള്ള അവ സാന ദിവസം നാളെയാണ്. കൃത്യ സമയത്ത് രാജ്യം വിട്ടുപോകാത്തവ ര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

10. മുപ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്ക് സൗദിയില്‍ തൊഴില്‍ വിലക്കുണ്ടെന്നത് വ്യാജ പ്രചാരണമെന്ന് അധികൃതര്‍.

publive-image

റിയദ്: 35 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗദിയില്‍ തൊഴില്‍ വിലക്കുണ്ടെന്നത് വ്യാജ പ്രചാരണമെന്ന് അധികൃതര്‍. ഇത് സംബന്ധമായി സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പെട്ടതാണ് അധികൃതര്‍ പ്രസ്താവനയുമായി രംഗത്തുവന്നത്. വാര്‍ത്ത പ്രചരിച്ചതോടെ സ്വദേശികളില്‍ വലിയ രീതിയില്‍ ആശങ്ക ഉണ്ടായിരുന്നു.

സൗദിയിലെ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുന്നതിന് 35 വയസ്സ് കഴിഞ്ഞവര്‍ക്ക് വിലക്കേര്‍പ്പെടുത്തി യതായാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നും വ്യാജമാണെന്നും സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഇത് സംബന്ധമായ വ്യാജ വാര്‍ത്ത സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വിശദീക രണം നല്‍കിയിട്ടുള്ളത്.

35 വയസ്സ് പിന്നിട്ടവര്‍ക്ക് ജോലിക്ക് അപേക്ഷിക്കുന്നതില്‍ നിന്നും നിയമനം നല്‍കുന്നതിനും യാതൊരു വിലക്കും ഏര്‍പ്പെടുത്തി യിട്ടില്ല എന്ന കാര്യം സൗദി സിവില്‍ സര്‍വീസ് മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

publive-image

ഒരാളെ ജോലിയില്‍ വെക്കുവാന്‍ ഉയര്‍ന്ന പ്രായപരിധി നിശ്ചയി ക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന നിയമം സൗദി യിലില്ലെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയും പറഞ്ഞു. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിക്കു വെക്കുന്നതിനും ചൂഷണം ചെയ്യുന്നതിനും നിയമപരമായ വിലക്കുണ്ട്.

Advertisment