Advertisment

കുവൈറ്റില്‍ സമ്പൂര്‍ണ കര്‍ഫ്യൂ മേയ് 30ന് ശേഷം നീട്ടില്ല; ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തും; വിശദാംശങ്ങള്‍ വ്യാഴാഴ്ച പുറത്തുവിടും

New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ കര്‍ഫ്യൂ മേയ് 30ന് ശേഷം നീട്ടേണ്ടയെന്ന് മന്ത്രിസഭ തീരുമാനിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലെയാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

30ന് ശേഷം ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിന്റെ വിശദവിവരങ്ങള്‍ വ്യാഴാഴ്ച

പുറത്തുവിടും. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Advertisment