കുവൈറ്റിലെ സ്‌കൂളുകളില്‍ ഇതുവരെ 900 എസി യൂണിറ്റുകള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 10, 2018

കുവൈറ്റ് : കുവൈറ്റില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട സ്‌കൂളുകളില്‍ അറ്റകൂറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ അസ്മി പറഞ്ഞു. സ്‌കൂളുകളില്‍ നിലനിന്ന പല പ്രശ്‌നങ്ങളും ഇതിനോടകം പരിഹരിച്ചു കഴിഞ്ഞു.

ബാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാമെന്ന് മന്ത്രി വ്യക്തമാക്കി. ഹവല്ലിയിലെയും മുബാറക് അല്‍ കബീറിലെയും ചില സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളുകളില്‍ പ്രവര്‍ത്തന രഹിതമായ എസി യൂണിറ്റുകളുടെ സ്ഥാനത്ത് ഇതുവരെ 900ത്തോളം പുതിയ യൂണിറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു . ഇതില്‍ 200 എണ്ണം വീതം ഹവല്ലി , മുബാറക് അല്‍ കബീര്‍ , അഹമ്ദി വിദ്യാഭ്യാസ മേഖലകളിലും , 100 എണ്ണം വീതം ജഹ്‌റ , ഫര്‍വാനിയ , കാപിറ്റല്‍ വിദ്യാഭ്യാസ മേഖലകളിലുമാണെന്ന് മന്ത്രി വ്യക്തമാക്കി.

×