Advertisment

തീവണ്ടിയ്ക്കു ശേഷം ടൊവിനോയും സംയുക്തയും വീണ്ടും ഒന്നിക്കുന്നു

author-image
ഫിലിം ഡസ്ക്
New Update

തീവണ്ടി എന്ന വിജയ ചിത്രത്തിന് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് .കെ. നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

publive-image

റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Advertisment