Advertisment

അഡ്വ. ഹന്ന എലിസബത്തിനെ മനോഹരമാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും മധുപാലിന്; നിമിഷ സജയന്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

ടൊവീനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യ്ത ഒരു കുപ്രസിദ്ധ പയ്യന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായി എത്തിയ ടൊവീനോയുടെ അജയനെന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിമിഷ സജയന്റെ അഡ്വ. ഹന്ന എലിസബത്ത് എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടി.

publive-image

തന്റെ കഥാപാത്രത്തെ മനോഹരമാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ മധുപാലിനാണെന്നാണ് നിമിഷ പറയുന്നത്. കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ തന്നെ കോടതിയില്‍ കൊണ്ടുപോയി. അവരുടെ സെഷന്‍സ് ഒക്കെ കണ്ടുപഠിപ്പിച്ചു. ഇത് തന്റെ വക്കീല്‍ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുന്നതിന് മുതല്‍ക്കൂട്ടായെന്നും നിമിഷ പറഞ്ഞു. സംവിധായകന്‍ മധുപാലിനൊപ്പം ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാനെത്തിയ നിമിഷ തന്റെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന് നിറകണ്ണുകളോടെയാണ് നന്ദി പറഞ്ഞത്.

publive-image

തലപ്പാവ്, ഒഴിമുറി എന്നീ ക്ലാസ് ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നതെന്ന് മധുപാല്‍ പറയുന്നു. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. നിമിഷ സജയനു പുറമേ ചിത്രത്തില്‍ നായികയായെത്തിയ അനു സിത്താരയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു പുതുമയുള്ള റോളിലാണ് ചിത്രത്തില്‍ അനു സിത്താര.

publive-image

നെടുമുടി വേണു, ശരണ്യ പൊന്‍വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

Advertisment