ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തിൻറെ പേരും ഫസ്റ്റ് ലുക്കും

ഫിലിം ഡസ്ക്
Friday, October 12, 2018

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രത്തിൻറെ പേരും ഫസ്റ്റ് ലുക്കും പുറത്തു വിട്ടു. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിൽ നടി ഉർവശിയാണു മറ്റൊരു കേന്ദ്ര കഥാപാത്രം. ഇരുവരും ഒന്നിച്ചൊരു ചിത്രം ഇതാദ്യമാണ്. പോസ്റ്ററിൽ നിന്നും അമ്മ-മകൻ ബന്ധം പറയുന്ന കഥയാവുമെന്നാണു സൂചന. ടൊവിനോ സമൂഹ മാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടത്. ജോസ് സെബാസ്റ്റ്യൻ രചനയും സംവിധാനവും നിർവഹിക്കുന്നു. നിർമ്മാണം ആന്റോ ജോസഫ്, സി.ആർ. സലിം എന്നിവർ ചേർന്നാണ്.

×