Advertisment

ടൊവിനോയും സംയുക്തയും വീണ്ടും ഒന്നിക്കുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’

author-image
ഫിലിം ഡസ്ക്
New Update

publive-image

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷർ നെഞ്ചേറ്റിയ താരജോഡികളാണ് ടൊവിനോ തോമസും സംയുക്ത മേനോനും. ‘എടക്കാട് ബറ്റാലിയന്‍ 06’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നവാഗതനായ സ്വപനേഷ് കെ നായരാണ്ചിത്രം സംവിധാനം ചെയ്യുന്നത്. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment