ടൊവിനോ തോമസ് ചിത്രം മറഡോണയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

ഫിലിം ഡസ്ക്
Saturday, June 9, 2018

മറഡോണ

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മായാനദി എന്ന ചിത്രം ടൊവിനോയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രം ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. ടൊവിനോ നായകനാവുന്ന പുതിയ ചിത്രമാണ് മറഡോണ. റിലീസിങ്ങിനൊരുങ്ങുന്ന മറഡോണയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

Image result for tovino thomas maradona TRAILER

ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും മറഡോണയെന്നാണ് അറിയുന്നത്.

ട്രെയിലര്‍

സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഫുട്‌ബോളിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കില്ല മറഡോണയെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പുതുമുഖ നടി ശരണ്യ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികായി എത്തുന്നത്. ചെമ്പന്‍ വിനോദ്,കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

ജൂണ്‍ 22നാണ് ടൊവിനോയുടെ പുതിയ ചിത്രമായ മറഡോണ തിയ്യേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കും നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

Image result for tovino thomas maradona

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയരിക്കുകയാണ്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറഡോണയുടെ ട്രെയിലര്‍ കാണൂ.

×