Advertisment

വ്യായാമ പങ്കാളിയെ പരിചയപ്പെടുത്തി ടൊവിനോ തോമസ്

author-image
ഫിലിം ഡസ്ക്
New Update

ഇതാണ് തന്‍റെ വഴികാട്ടിയും ഉപദേശകനും സര്‍വോപരി വ്യായാമ പങ്കാളിയും. പുതിയ ചിത്രം പങ്കുവെച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ ടൊവിനോ കുറിച്ചതിങ്ങനെ ആയിരുന്നു. ഒപ്പം മസില്‍ പെരുപ്പിച്ച രണ്ട് ചെറുപ്പക്കാരും. ഒരു ചെറുപ്പക്കാരനെ മലയാളികള്‍ക്ക് നന്നായി അറിയാം, മറ്റേ ആളെ കുറിച്ചാണ് ടൊവിനോ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

പിതാവിനൊപ്പമുള്ള ചിത്രമാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. മകനേക്കാള്‍ കിടുവാണ് അച്ഛന്‍ എന്ന് ചിത്രം കണ്ടാല്‍ വ്യക്തം. വ്യായാമത്തില്‍ ടൊവിനോയ്ക്ക് കൂട്ട് പിതാവ് തന്നെയാണ്.

ഇടനെഞ്ചിന് മുകളിലായി അപ്പന് ഒരു മസില്‍ കൂടുതലുള്ളതിനെ കുറിച്ചും ടൊവിനോ പറയുന്നുണ്ട്, 2016 ല്‍ ഘടിപ്പിച്ച പേസ്മേക്കറാണത്. എന്നാല്‍ അതിന് ശേഷം അദ്ദേഹം ഫിറ്റ്നസില്‍ കൂടുതല്‍ ശ്രദ്ധാലുവാണെന്നും ടൊവിനോ പറയുന്നു.

tovino thomas
Advertisment