Advertisment

ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ നടന്‍ ടൊവിനോ തോമസിന് കേരള പൊലീസ് രക്ഷകനായത് ഇങ്ങനെ...

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊച്ചി: ഗതാഗതക്കുരുക്കില്‍ കുരുങ്ങിയ നടന്‍ ടൊവിനോ തോമസിന് കേരള പൊലീസ് രക്ഷകനായി. സംഭവം ഇങ്ങനെയാണ്.ഒക്ടോബര്‍ ഒന്നിന് ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിലാണ് ടൊവിനോയുടെ കാര്‍ അകപ്പെട്ടത്.

Advertisment

publive-image

ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്‍റെ ചടങ്ങുകളില്‍ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു താരം. വൈകീട്ട് ആറിന് തുടങ്ങേണ്ട ഉദ്ഘാടനച്ചടങ്ങിനായി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടു മണിക്കൂറാണ് ടൊവിനോയ്ക്കായി കാത്തിരുന്നത്. ഈസമയമത്രയും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയായിരുന്നു നടന്‍.

'ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു...' എന്ന് ടൊവിനോ പൊലീസ് മേലധികാരിയെ വിളിച്ചറിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ് ഓഫീസര്‍ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്ബളളി വീട്ടില്‍ സുനില്‍കുമാര്‍ ബൈക്കില്‍ ടൊവിനോയെ ഹൈക്കോടതിയിലെത്തിക്കുകയായിരുന്നു.

Advertisment