Advertisment

ശ്രദ്ധിക്കുക, ചില സാനിറ്റൈസറുകളില്‍ കാണപ്പെടുന്ന മെഥനോള്‍ അന്ധതയ്ക്ക് കാരണമാകും; ഹാൻഡ് സാനിറ്റൈസർ വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ....

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

കൊറോണക്കാലത്ത് ഏറ്റവും കൂടുതലായി ആളുകൾ വാങ്ങുന്ന വസ്തുവാണ് 'ഹാൻഡ് സാനിറ്റൈസറുകൾ'. പലതരത്തിലുള്ള ഹാൻഡ് സാനിറ്റൈസറുകൾ ഇന്ന് വിപണിയിലുണ്ട്. മണമുള്ളതും മണമില്ലാത്തതും ഉണ്ട്.  ഹാൻഡ് സാനിറ്റൈസറുകളിൽ കുറച്ച് അളവിൽ മദ്യം അടങ്ങിയിട്ടുണ്ട്, ഇത് അണുനാശിനി ആയി പ്രവർത്തിക്കുന്നു.

Advertisment

publive-image

എന്നാൽ, ചില സാനിറ്റൈസറുകളിൽ വിഷാംശം അടങ്ങിയ ആൽക്കഹോളാണ് ഉപയോ​ഗിക്കുന്നത്. ഇത് കാഴ്ച്ച ശക്തി കുറയുന്നതിനും കഠിനമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.

122 ഓളം സാനിറ്റൈസര്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5 എണ്ണത്തില്‍ മാരകമായ മെഥനോള്‍ സാന്നിധ്യം കണ്ടെത്തി. 45 എണ്ണമാകട്ടെ ലേബല്‍ സവിശേഷതകളുമായി പൊരുത്തപ്പെടുന്നുമില്ല. ഇതില്‍ നാല് ശതമാനത്തോളം മാരകമായ മെഥനോള്‍ സാന്നിധ്യവും കണ്ടെത്തി. ഇതുമൂലം മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടാതെ അന്ധതയ്ക്കും കാരണമാകാമെന്നാണ് റിപ്പോര്‍ട്ട്.

2020 ഓഗസ്റ്റ് 31 ലെ സിജിഎസ്ഐ റിപ്പോർട്ടിൽ മുംബൈ, നവി മുംബൈ, താനെ, മാർക്കറ്റിൽ ലഭ്യമായ ഹാൻഡ് സാനിറ്റൈസറുകളെക്കുറിച്ച് ഒരു പഠനം നടത്തിയതായി പറയുന്നു.

2020 ഓഗസ്റ്റിൽ അംഗീകൃത ലബോറട്ടറിയിൽ 120 ലധികം ഹാൻഡ് സാനിറ്റൈസർ സാമ്പിളുകളിൽ "ഗ്യാസ് ക്രോമാറ്റോഗ്രാഫി" പരിശോധന നടത്തി.

'എഥനോൾ' (എഥൈൽ ആൽക്കഹോൾ) അടങ്ങിയിരിക്കുന്നതായി ലേബൽ ചെയ്തിട്ടുള്ള ചില ഹാൻഡ് സാനിറ്റൈസറുകളിൽ 'മെഥനോൾ' (methanol) പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിനെ ‘വുഡ് ആൽക്കഹോൾ’ എന്നും അറിയപ്പെടുന്നു. ഉപഭോക്താക്കൾ മെത്തനോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഒരു കാരണവശാലും ഉപയോഗിക്കരുത്.

ഹാൻഡ് സാനിറ്റൈസറുകളിൽ വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിൽ ഛർദ്ദി, തലവേദന എന്നിവ അനുഭവപ്പെടാം. 60 ശതമാനം എത്തനോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസറുകൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്.

ഹാൻഡ് സാനിറ്റൈസർ വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ....

1. കടകളിൽ നിന്ന് വാങ്ങുന്ന സാനിറ്റൈസറുകൾ ഗുണനിലവാരം ഉള്ളതാണോ എന്ന് ഉറപ്പാക്കുക.

2. സാനിറ്റൈസർ വാങ്ങുന്നതിനുമുമ്പ് കുപ്പിയിൽ അതിൽ അടങ്ങിയിരിക്കുന്ന പദാർഥങ്ങൾ എഴുതിയിരിക്കുന്നത് കഴിയുമെങ്കിൽ വായിച്ചു നോക്കുക.

3. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും, രോഗിയായ ഒരാളെ പരിചരിക്കുമ്പോൾ, ഉപരിതലങ്ങൾ തൊട്ടതിനുശേഷം, വളർത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷമൊക്കെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു.

4. 60 ശതമാനം മദ്യം അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാം. ഇത് രോഗ ബാധിതരാകാതിരിക്കാനും മറ്റുളളവരിലേക്ക് വൈറസ് ബാധ പകരുന്നത് തടയാനും സഹായിക്കും.

5. കാലാവധി കഴിഞ്ഞ സാനിറ്റൈസറുകൾ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

6."ടോക്സിക് മെത്തനോൾ അടങ്ങിയ സാനിറ്റൈസറുകൾ വാങ്ങാതിരിക്കുക. കാരണം ടോക്‌സിക് മെഥനോള്‍ സാനിറ്റൈസറുകളില്‍ നിരോധിച്ചിട്ടുള്ളതാണ്‌ . ഹാൻഡ് സാനിറ്റൈസറുകളിൽ ഇത് ഉപയോഗിക്കുന്നതിന് നിരോധിച്ചിരിക്കുന്നു.

 

toxic methanol
Advertisment