Advertisment

ടൊയോട്ട കൊറോള ക്രോസ് എസ്‌യുവി വിപണിയിൽ എത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

തായ്‌ലൻഡ് വിപണിയിൽ ആഗോള അരങ്ങേറ്റം നടത്തിയ മോഡൽ കൊറോള മീറ്റ്സ് എസ്‌യുവി വിപണിയിൽ എത്തി.സമീപഭാവിയിൽ വാഹനത്തെ മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment

പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത പേരാണ് 1966 ൽ ജപ്പാനിൽ അരങ്ങേറ്റം കുറിച്ച കൊറോള നെയിംപ്ലേറ്റ്. ഇതിനോടകം തന്നെ ആഗോളതലത്തിൽ കൊറോളയ്ക്ക് 48 ദശലക്ഷത്തിലധികം യൂണിറ്റ് വിൽപ്പന കൈവരിക്കാനും സാധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള 150 ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാണ്.

publive-image

കൊറോള ബ്രാൻഡിന്റെ ഇമേജ് മുതലെടുത്ത് പുതിയ ബോഡി സ്റ്റൈലുകൾ വന്നതിനാൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാർ വാഹന വ്യവസായത്തിന്റെ എസ്‌യുവി ട്രെൻഡിന് അനുസരിച്ച് പരിഷ്ക്കരിക്കുകയാണ് ടൊയോട്ട ചെയ്തത്. ഇത് സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ പ്രാപ്തമാണ് എന്നതിൽ സംശയമൊന്നുമില്ല.

വിശാലമായ ഇന്റീരിയർ വാഹനത്തിനുള്ളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം, പുറത്തുകടക്കൽ എന്നിവ സാധ്യമാക്കുന്നു. 487 ലിറ്റർ ക്ലാസ്-ലീഡിംഗ് ട്രങ്ക് സ്പേസ്, ഡ്രൈവർ അസിസ്റ്റീവ്, സേഫ്റ്റി ടെക്നോളജികൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനൊപ്പം അസാധാരണമായ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നുവെന്നും ടൊയോട്ട അവകാശപ്പെടുന്നു.

corola cross toyotta toyotta corola cross
Advertisment