Advertisment

അന്തരിച്ച പ്രശസ്ത നടിയും ദേശീയ പുരസ്കാര ജേതാവുമായ ടി പി രാധാമണിയുടെ സംസ്കാരം ഇന്ന്

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ : പ്രശസ്ത നടിയും ദേശീയ പുരസ്കാര ജേതാവുമായ ടി പി രാധാമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈയില്‍ നടക്കും.

Advertisment

publive-image

എഴുപതുകളില്‍ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ 'തമ്പ്രാന്‍ തൊടുത്തത് മലരമ്പ് 'എന്ന ഗാനരംഗത്തില്‍ അഭിനയിച്ചു. തിലകന്‍ ആദ്യമായി അഭിനയിച്ച പെരിയാറില്‍ തിലകന്‍റെ സഹോദരിയായി വേഷമിട്ടത് രാധാമണിയായിരുന്നു.

ദേശീയ പുരസ്കാരത്തിനർഹമായ അരവിന്ദൻ ചിത്രം ഉത്തരായനത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് രാധാമണിയായിരുന്നു. ചിത്രത്തിലെ അഭിനയം രാധാമണിക്കും ദേശീയ പുരസ്കാരം നേടിക്കൊടുത്തു.

കൊടിയേറ്റം, ഒരിടത്ത്, ആരണ്യകം, മുദ്ര തുടങ്ങി മുപ്പത്തിയഞ്ചോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഹിറ്റ്ലറാണ് അവസാനം അഭിനയിച്ച ചിത്രം.

Advertisment