Advertisment

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണം....വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു കൊണ്ട് വേണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണത്തിന് വഴികളില്‍ വാഹനങ്ങള്‍ തടയുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഇത്തരം രീതിയിലുള്ള ധനശേഖരണം അരക്ഷിതാവസ്ഥ ഉണ്ടാക്കാനിടയുണ്ടെന്നും ക്യാമ്പുകളിലേക്ക് ഉള്ള സഹായങ്ങള്‍ ക്യാമ്ബ് കമ്മിറ്റി വഴി മാത്രം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Advertisment

publive-image

പുതിയ സാധനങ്ങള്‍ മാത്രം സംഭാവനയായി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൊതുവില്‍ എല്ലായിടത്തും പുതിയ സാധനങ്ങള്‍ മാത്രമാണ് സംഭാവനയായി ലഭിക്കുന്നത്. എന്നാല്‍ അപൂര്‍വ്വമായി ചിലയിടത്ത് പഴയ സാധനങ്ങള്‍ സംഭാവന ചെയ്തേക്കാം. ഇത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും പ്രാദേശിക-രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ചേര്‍ന്നാണു ക്യാമ്ബ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ക്യാമ്ബ് കമ്മിറ്റി വഴി മാത്രം സഹായങ്ങള്‍ നല്‍കണമെന്നും ഒരു സംഘടനയും നേരിട്ടു നല്‍കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

tp ramakrishnan
Advertisment