Advertisment

കാക്കിക്കുശേഷം കറുപ്പണിഞ്ഞു ടി.പി സെന്‍കുമാര്‍....നിയമ പോരാട്ടങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം കേസുകള്‍ വാദിക്കാന്‍ താനില്ല

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍.നിയമ പോരാട്ടങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം കേസുകള്‍ വാദിക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി തുടരാന്‍ അഭിഭാഷകവൃത്തി സഹായിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ് നിയമ പോരാട്ടങ്ങള്‍. സര്‍വീസുമായി ബന്ധപ്പെട്ടും ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ടും ഒട്ടേറെ കേസുകളില്‍ സെന്‍കുമാര്‍ ഇപ്പോഴും നിയമ പോരാട്ടം തുടരുകയാണ്.

പോലീസ് ജോലി വിടേണ്ടി വന്നാല്‍ അഭിഭാഷകനാകാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നുവെന്ന് സെന്‍കുമാര്‍ വെളിപ്പെടുത്തി. ഭരണഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാനാണ് താല്‍പര്യമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

tp senkumar
Advertisment