Advertisment

ആകെ ആശ്വാസം ഈ സൈസ് ഒരെണ്ണത്തിനെ മാത്രമെ കേരളം ജയിപ്പിച്ച് വിട്ടൊള്ളല്ലൊ എന്നതാണ് ; രാഷ്ട്രത്തെ വേണ്ടാത്തവരായി, ഖണ്ഡങ്ങളാക്കാന്‍ മത്സരിക്കുന്നവര്‍ ആരെല്ലാം എന്നതിന്റെ ഒരു സൂചന’ എ.എം ആരിഫ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി ടി.പി.സെന്‍കുമാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

തിരുവനന്തപുരം:  ലോക്‌സഭ പാസാക്കിയ എന്‍ഐഎ ഭേദഗതി ബില്ലിനെ 6 എംപിമാരാണ്  എതിര്‍ത്തു വോട്ടു ചെയ്തത്. എതിര്‍ത്തവരില്‍ കേരളത്തില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരേ ഒരു എംപിയായ എ.എം.ആരിഫും ഉണ്ടായിരുന്നു. ബില്ലിനെ എതിര്‍ത്തവര്‍ക്കെതിരെ വിമര്‍ശനവുമായി ടി.പി.സെന്‍കുമാര്‍ രംഗത്ത് വന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

Advertisment

publive-image

പോസ്റ്റ് ഇങ്ങനെ,

“രാഷ്ട്രത്തെ വേണ്ടാത്തവരായി ,ഖണ്ഡങ്ങളാക്കാൻ മത്സരിക്കുന്നവർആരെല്ലാം എന്നതിന്റെ ഒരു സൂചന!!! “

കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ഒരു ബില്ലിനെ എതിർത്ത് 6 എം.പി മാരാണ് വോട്ടൂ ചെയ്തത്. NIA അഥവാ നാഷണൽ ഇന്വെസ്റ്റിഗേഷൻ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലിനെയാണ് ഈ ആറു പേരും എതിർത്തത്.

ആദ്യം എന്തൊക്കെയാണ് ഈ അധികാരങ്ങൾ എന്ന് നോക്കാം.

ഭേദഗതി 1:

മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിക്കപ്പെട്ട ആയുധങ്ങളുടെ നിർമ്മാണം, വിൽപ്പന. സൈബർ ടെററിസം, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസുകൾ ഇവ ഇനി NIAക്ക് അന്വേഷിക്കാം

ഭേദഗതി 2:

രാജ്യത്തിനു വെളിയിലുള്ള കുറ്റകൃത്യങൾ അന്വേഷിക്കാനുള്ള അനുമതി.

ഭേദഗതി 3:

നിലവിലുള്ള നിയമപ്രകാരം കേന്ദ്ര ഗവണ്മെന്റിനു അതിവേഗ കോടതികൾ NIAക്കായി സ്ഥാപിക്കാം. പുതുക്കിയ ഭേദഗതിപ്രകാരം സെഷൻസ് കോടതികളേ അതിവേഗ കോടതിയായി നാമനിർദേശം ചെയ്യാം.

എതിർത്ത് വോട്ട് ചെയ്ത 6 അംഗങൾ

1. എ.എം ആരിഫ്: CPI(M)

2. പി.ആർ നടരാജൻ: CPIM(M)

3. കെ സുബ്ബരായൻ: CPI

4. ഹസ്നൈൻ മസൂദി: National conference

5. സയീദ് ഇംത്യാസ് ജലീൽ: AIMIM

6. അസൗദീൻ ഒവൈസി: AIMIM

ഈ മൂന്ന് ഭേദഗതികളിൽ എതാണ് ഈ ആറു പേർക്ക് പ്രശ്നമായി തോന്നിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആകെ ആശ്വാസം ഈ സൈസ് ഒരെണ്ണത്തിനെ മാത്രമെ കേരളം ജയിപ്പിച്ച് വിട്ടൊള്ളല്ലൊ എന്നതാണ്. എന്തായാലും ആലപ്പുഴയിലെ ജനങ്ങളും സിപിഎം അണികളും മനസ്സിരുത്തി ആലോചിക്കേണ്ട അവസരമാണിത്. നാഷണൽ കോൻഫറൻസിനും ഒവൈസിക്കും കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഒരുമിച്ച് എതിർക്കേണ്ട വിഷയത്തെ പറ്റി നല്ല ബോധ്യവുമുണ്ട്.

Advertisment