Advertisment

കെപി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്ന് ടിപി സെന്‍കുമാര്‍ ; ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാത ഒരു സ്ത്രീയെയും സൂര്യാസ്തമയത്തിന് ശേഷവും സൂര്യോദയത്തിന് മുമ്പും അറസ്റ്റ് ചെയ്യാന്‍ പാടില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോട്ടയം: ശബരിമലയിലേക്ക് ദര്‍ശനത്തിനായി പോയ കെപി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു സ്ത്രീയെയും സൂര്യാസ്തമയത്തിന് ശേഷമോ സൂര്യോദയത്തിന് മുമ്പും അറസ്റ്റ് ചെയ്യാന്‍ പാടില്ല.

Advertisment

publive-image

അങ്ങനെ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ടിവന്നാല്‍ അതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിര്‍വ്വഹിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ശശികല ടീച്ചറുടെ കാര്യത്തില്‍ അത് ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ചട്ടം വായിക്കാത്ത ഐജിയാണ് അറസ്റ്റ് വൈകിപ്പിച്ചതിനെതിരെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടതെന്നും സെന്‍കുമാര്‍ പറഞ്ഞു. കോട്ടയത്ത് എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

Advertisment