Advertisment

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയെ വിമർശിച്ച് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍; ദുരിതാശ്വാസ നിധി കുടുക്കയാണ് പണം ഇടുന്ന വേഗത്തിലും എളുപ്പത്തിലും തിരികെ ലഭിക്കില്ല

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

നെടുങ്കണ്ടം; സർക്കാരിന്റെ ദുരിതാശ്വാസ നിധിയെ വിമർശിച്ച് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.കഴിഞ്ഞ പ്രളയത്തില്‍ വീടുതകര്‍ന്നു പോയ കുടുംബത്തിന് സേവാഭാരതി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

Advertisment

publive-image

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധി കുടുക്കപോലെയാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം ഇടുന്ന വേഗത്തിലും എളുപ്പത്തിലും തിരികെ ലഭിക്കില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്. പണം ജനങ്ങളിലേക്ക് വേഗത്തില്‍ എത്താത്തതിന് രാഷ്ട്രീയവും നിയമപരവുമായ കാരണങ്ങളുണ്ട്.

എല്ലാം നഷ്ടപ്പെട്ട ജനതയ്ക്കായി പ്രതിബന്ധങ്ങള്‍ നീക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.'- സെന്‍കുമാര്‍ പറഞ്ഞു. കുഴിപ്പെട്ടി തകിടിയേല്‍ രജിത ഷിബുവിനും കുടുംബത്തിനുമാണ് സേവാഭാരതി വീടുവെച്ചു നല്‍കിയത്.

Advertisment