Advertisment

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്)വായനശാല ആരംഭിച്ചു

New Update

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും" (കുഞ്ഞുണ്ണി മാഷ്).

Advertisment

പ്രവാസത്തിൽ നഷ്ട്ടപെട്ടു പോകുന്ന അതിജീവനത്തിന്റെ വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ട്രാസ്ക് ഓഫീസിൽ (അബ്ബാസിയ) ആരംഭിച്ച വായനശാല പുതുവർഷ ദിനത്തിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനു സമർപ്പിച്ചു.

publive-image

അക്ഷരം അഗ്നിയാണ് അത് ആയുധമാണ്. വായന ഞരമ്പുകളില്‍ ആവേശമായി, അമൃതമായി നിറച്ചിരിക്കുന്ന നിരവധി പേർ ഇവിടെ നമുക്കിടയിലുണ്ട്.പ്രവാസി സമൂഹത്തിനിടയില്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന വായനശീലം പലതരത്തിലും ആശങ്ക ഉളവാക്കുന്നുണ്ട്. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്, പരന്ന വായനയിലൂടെ ഒരു പരിധിവരെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനാവും.സ്വയം ശാക്തീകരണത്തിനു കഴിവുള്ളവയാണ് പുസ്തകങ്ങൾ.

ശരീരത്തിന് ആരോഗ്യം പോലെയാണ് മനസ്സിന് വായന, ഒരു നല്ല പുസ്തകത്തിന് ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ സാധിക്കും. സോഷ്യല്‍ മീഡിയുടെ അതിപ്രസരമുള്ള സമകാലിക ലോകത്ത് വായനയുടെ പ്രാധാന്യവും വായനാശീലം നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള തൃശ്ശൂർ അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണ് ഈ വായനശാലയുടെ തുടക്കം കുറിക്കലിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്.

അതോടൊപ്പം വരുംകാലങ്ങളിൽ വായനശാലയിൽ സർഗാത്മക ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. അക്ഷരങ്ങളെയും ,പുസ്തകങ്ങളെയും നെഞ്ചോടു ചേര്‍ത്തുപിടിക്കാനുള്ള മലയാളിയുടെ മഹാമനസ്‌കത, വായന മരിക്കുന്നില്ലെന്ന സന്ദേശം നൽകുന്നു.

അറിവിന്റെ വാതായനങ്ങളിലേക്ക് കടന്നുകയറുവാനും, ചലനാത്മകമായ ചിന്തകള്‍ ഉടലെടുക്കുവാന്‍ വായന കൂടാതെ കഴിയുകയില്ലെന്നും, വായനയുടെയും പുസ്തകത്തിന്റെയും കാലം അസ്തമിച്ചിട്ടില്ലെന്നും സാഹിത്യ കൃതികള്‍ക്ക് ഇന്നും വലിയ മൂല്യമാണ് സമൂഹം കല്പിക്കുന്നതെന്നും വായനശാല ഉത്‌ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത എഴുത്തുകാരനും,

ഈ വർഷത്തെ ഹൈദരാബാദ് നവീന സാംസ്‌കാരിക കലാകേന്ദ്രത്തിന്റെ ഒ.വി വിജയൻ അവാർഡ് നേടിയ പ്രശസ്ത സാഹിത്യകാരനും,  കരുണാകരൻ സംസാരിച്ചു.

ട്രാസ്ക് പ്രസിഡന്റ്  മണിക്കുട്ടൻ എടക്കാട്ട് അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ

ജനറൽ സെക്രട്ടറി: സിബി പുതുശ്ശേരി, ട്രഷറർ: ഗോപകുമാർ, വനിതാ വേദി ജനറൽ കൺവീനർ  ജമീല കരീം വൈസ് പ്രസിഡന്റ്  ജിഷ രാജീവ് മറ്റു ഏരിയാ ഭാരവാഹികളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

kuwait kuwait latest
Advertisment