Advertisment

കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി തടസ്സപ്പെടുത്താന്‍ പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടുന്നുവെന്ന സന്ദേശം വ്യാജം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി തടസ്സപ്പെടുത്താന്‍ പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടുന്നുവെന്ന സന്ദേശം വ്യാജം. പഞ്ചാബിലെ പെട്രോള്‍ പമ്ബുകള്‍ അടച്ചുപൂട്ടുന്നുവെന്ന അഭ്യൂഹമാണ് പ്രചരിച്ചത്. ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി, അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചാപ് പോലീസ് വ്യക്തമാക്കി.

വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നടപടികള്‍ ആരംഭിച്ചതായി പഞ്ചാബ് പോലീസിന്റെ സൈബര്‍ ക്രൈം അറിയിച്ചു.

പഞ്ചാബിലെ പെട്രോള്‍ പമ്ബുകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്‌അമര്‍ദീപ് സിങ് വ്യക്തമാക്കി. വ്യാജ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് നോട്ടിസ് അയച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment