Advertisment

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ട്രാക്ടറുകള്‍ വിതരണം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് : കേരള സര്‍ക്കാരിന്റെ കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ട്രാക്ടറുകള്‍ വിതരണം ചെയ്തു. ചെറുകിട ഇടത്തരം കര്‍ഷകരെ സഹായിക്കുന്നതിനുള്ള നൂറ് കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണിത്.

Advertisment

publive-image

ലോകോത്തര ട്രാക്ടര്‍ നിര്‍മ്മാതാക്കളായ 'ന്യൂ ഹോളണ്ട്' കമ്പനിയാണ് ട്രാക്ടര്‍ വിതരണം ചെയ്യുന്നത്. 'ന്യൂ ഹോളണ്ട്' കമ്പനി കാര്‍ഷിക യന്ത്രങ്ങള്‍ക്ക് നാല്പതു മുതല്‍ എണ്‍പത് ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കും. ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ന്യൂഹോളണ്ട് അഗ്രികള്‍ച്ചര്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.

സാങ്കേതിക വിദ്യയില്‍ മികവു പുലര്‍ത്തുന്ന ന്യൂഹോളണ്ട് അഗ്രികള്‍ച്ചര്‍ കര്‍ഷകനെ ദൈനംദിന വെല്ലുവിളി നേരിടാന്‍ പ്രാപ്തനാക്കുന്നു. കൃഷി അനായാസമാക്കുക, കൂടുതല്‍ ഉത്പാദന ക്ഷമമാക്കുക, കൂടുതല്‍ ലാഭകരമാക്കുക എന്നിവയ്ക്കാണ് ന്യൂഹോളണ്ട് അഗ്രികള്‍ച്ചര്‍ മുന്‍തൂക്കം നല്‍കുന്നത്.

ട്രാക്ടറുകള്‍ക്കു പുറമെ ന്യൂഹോളണ്ടിന് കാര്‍ഷിക യന്ത്രങ്ങളുടെ സമ്പൂര്‍ണ്ണ ശ്രേണിയാണുള്ളത്. കൃഷിക്കായി നിലമൊരുക്കുന്നതു മുതല്‍ കൃഷി കഴിഞ്ഞുള്ള ജോലികള്‍ക്കു വരെയുള്ള യന്ത്രസാമഗ്രികള്‍ ഇതില്‍ ഉള്‍പ്പെടും.

കമ്പനിക്ക് 400,000 ഉപഭോക്താക്കള്‍ ഉണ്ട്. വിപണനാനന്തര സേവനങ്ങള്‍ക്കായി ആയിരത്തോളം കസ്റ്റമര്‍ ടച്ച് പോയിന്റുകള്‍ ഉണ്ട്. കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ സേവനം എട്ടു ഭാഷകളില്‍ ലഭ്യമാണ്. ടോള്‍ ഫ്രീ നമ്പര്‍ 18004190124. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ട്രാക്ടര്‍ കൈകമാറ്റ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു.

മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആദ്ധ്യക്ഷം വഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, മന്ത്രി എ.കെ. ബാലന്‍, വി.കെ. ശ്രീകണ്ഠന്‍ എംപി, ന്യൂഹോളണ്ട് അഗ്രികള്‍ച്ചര്‍ ടെറിട്ടറി മാനേജര്‍ എം. ശക്തിവേല്‍ എന്നിവര്‍ പ്രസംഗിച്ചു. 47 കുതിര ശക്തിയുള്ള 47102 ഡബ്ല്യുസി മോഡല്‍ ട്രാക്ടര്‍ എം. കൃഷ്ണന്‍ ഏറ്റുവാങ്ങി.

tractor distributio
Advertisment