Advertisment

കർഷക സമരത്തിന് ഐക്യദാർഢ്യമായി ട്രാക്ടർ റാലി

New Update

publive-image

Advertisment

മൂന്നാർ: കർഷക സമരത്തിന് ഐക്യദാർഢ്യമായി മൂന്നാറിൽ ഐഎൻടിയുസി നേതൃത്വത്തിൽ ട്രാക്ടർ റാലിയും തപാലാഫീസിന് മുന്നിൽ ധർണയും നടത്തി. വനിതകളടക്കം നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

കെപിസിസി നിർവ്വഹക സമിതിയംഗം മുൻ എംഎൽഎ എകെ മണി ഉൽഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാർ, ഡിസിസി മെമ്പർ എം ജെ ബാബു, മണ്ഡലം പ്രസിഡൻറുമാരായ സിന്ത മുത്താർ മൊയ്തീൻ, എ. ആൻഡ്രൂസ്, മുരുക പാണ്ടി, ബ്ലോക്ക് സെക്രട്ടറി സി നെൽസൺ, ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് ആർ. രാജാറാം എന്നിവർ സംസാരിച്ചു.

 

moonnar news
Advertisment