Advertisment

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

New Update

publive-image

Advertisment

രാമപുരം: പണിമുടക്കിനെതിരെയുള്ള കരിനിയമം പിൻവലിക്കുക, ആയുധ നിർമ്മാണ രംഗത്തെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 10 പോസ്റ്റോഫീസ് പടിക്കലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കിഴതിരി പോസ്റ്റോഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗവും എൻ സി പി മണ്ഡലം പ്രസിഡന്റുമായ എം ആർ രാജു ഉദ്ഘാടനം ചെയ്തു. ആയുധ നിർമ്മാണരംഗത്തെ സ്വകാര്യവൽക്കരണം രാജ്യത്തിനു തന്നെ ഭീഷണിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സി പി എം ലോക്കൽ കമ്മിറ്റിയംഗം കെ പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

publive-image

വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ റോയി കുഴുമ്പിൽ, ജോണി കെ എ, അനിൽ ജോസഫ്, തോമസ് എലുവാലുങ്കൽ, റ്റി കെ മോഹനൻ, രമേശൻ, മോഹനൻ എന്നിവർ സംസാരിച്ചു.

പിഴക് പോസ്റ്റോഫീസ് പടിക്കൽ നടന്ന പ്രതിഷേധ കൂട്ടായ്മ സി പി ഐ പാലാ മണ്ഡലം എക്സിക്യൂട്ടീവ് അംഗം പയസ് രാമപുരം ഉദ്ഘാടനം ചെയ്തു.

സി പി എം ബ്രാഞ്ച് സെക്രട്ടറി എം പി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ജോഷി ഏറത്ത്, ബെന്നി ആനത്താരയ്ക്കൽ, രാജു, മഹേഷ് സോമൻ, ജിനോ കളപ്പുര എന്നിവർ സംസാരിച്ചു.

kottayam news
Advertisment