Advertisment

കേന്ദ്രസര്‍ക്കാരിന്റെ കിരാതഭരണത്തിനെതിരെയുള്ള ഐക്യട്രേഡു യൂണിയന്‍ പ്രതിഷേധ സമരം നടത്തി

New Update

publive-image

കടുത്തുരുത്തി: കേന്ദ്രസര്‍ക്കാരിന്റെ ആയുധ നിര്‍മ്മാണരംഗത്തെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, പണിമുടക്കിനെതിരെയുള്ള കരിനിയമം പിന്‍വലിക്കുക, ഇന്ധനവില വര്‍ദ്ധനവ് പിന്‍വലിക്കുക, ദേശീയ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐക്യട്രേഡു യൂണിയനുകളുടെ നേതൃത്വത്തില്‍ ദേശീയ വ്യാപകമായി നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കടുത്തുരുത്തി മണ്ഡലതല പ്രതിഷേധ കൂട്ടായ്മ സമരം കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിൽ കേരള കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും ടിംബേഴ്സ് യൂണിയൻ പ്രസിഡന്റുമായ-(കെ. റ്റി. യു. സി. (എം) ജോസ് തോമസ് നിലപ്പന കൊല്ലി ഉദ്ഘാടനം ചെയ്തു.

കേരള കോണ്‍ഗ്രസ് (എം.) മണ്ഡലംവൈസ് പ്രസിഡന്റ് പി വി കെ നായർ അദ്ധ്യക്ഷത വഹിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി( സി ഐ റ്റി യു )റ്റി സി വിനോദ് മുഖ്യപ്രഭാഷണം നടത്തി.കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കരിബകുഴി, ടിംബേഴ്സ് യൂണിയൻ സെക്രട്ടറി ബാബു ജോർജ് പാലക്കുഴി, സി പി ഐ എം നേതാവ് രാജൻ, ഷിബു കെ പി, ആനന്ദ് എന്നിവർ പങ്കെടുത്തു.

Advertisment