Advertisment

കുവൈറ്റിലെ റോഡുകളില്‍ നിന്ന് പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കും ; തീരുമാനം തിരിച്ചടിയാകുന്നത് പ്രവാസികള്‍ക്ക്‌

New Update

കുവൈറ്റ് : കുവൈറ്റിലെ റോഡുകളില്‍ നിന്ന് പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന് സര്‍ക്കാരിനോട് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയ്ക്ക് ഒരുങ്ങുന്നത്.

Advertisment

publive-image

പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കുന്നതു വഴി അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്നും അന്തരീക്ഷത്തില്‍ കാര്‍ബണ്‍പോലുള്ള അപകടകരമായ വാതകങ്ങളുടെ സാന്നിധ്യം കുറയ്ക്കാന്‍ കഴിയുമെന്നും പരിസ്ഥിതി വകുപ്പും വിശ്വസിക്കുന്നു .

ഈ ശുപാര്‍ശ പുതിയതല്ലെന്നും നേരത്തെ തന്നെ ഈ ആവശ്യം ഉയര്‍ന്നിരുന്നതാണെന്നും എന്നാല്‍ വിഷയം കാബിനറ്റ് ഇതുവരെ ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി.

പല കാരണങ്ങളാല്‍ ഈ ശുപാര്‍ശ പ്രാവര്‍ത്തികമാക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും, സ്‌പെയര്‍ പാര്‍ട്ട്‌സിന്റെ ബിസിനസില്‍ 50 ശതമാനം കുറവുണ്ടാകുമെന്നും വാദിക്കുന്നവരുണ്ട്.

റോഡുകളില്‍ നിന്ന് 10 വര്‍ഷത്തെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനുള്ള ശുപാര്‍ശ നടപ്പിലാക്കിയാല്‍ ഈ തീരുമാനം പ്രവാസികളെയാകും ഗുരുതരമായി ബാധിക്കുക .കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും പത്ത് വര്‍ഷത്തിലേറെയായി പഴക്കമുള്ള പഴയ വാഹനങ്ങളാണ് ഉപയോഗിച്ചു വരുന്നത്. അതിനാല്‍ തന്നെ ഈ തീരുമാനം പ്രവാസികളെ ഗുരുതരമായി തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

kuwait kuwait latest
Advertisment