Advertisment

പാലം പണി ദുരിതം; അടിവാരത്ത് അപകട പരമ്പരയും, ഗതാഗത കുരുക്കും...

New Update

publive-image

താമരശ്ശേരി: അടിവാരം അങ്ങാടിയിൽ പാലം പണി ഇഴഞ്ഞു നീങ്ങുന്നത് കാരണം അപകടങ്ങളും പതിവായി. ഇന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിൽ ചാടി. മറ്റൊരപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം പാലിക്കാതെ കടന്നു വന്ന കാർ ബസ്സിൽ ഇടിക്കുകയും ബസ്സ് ഓട്ടോയിൽ ഇടിക്കുകയും ചെയ്തതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റത്.

അടിവാരം അങ്ങാടിയിൽ പാലം പണി തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടെങ്കിലും പാതി ഭാഗം പോലും പൂർത്തിയായിട്ടില്ല. ഒരു വരിയായി മാത്രമാണ് ഇതു വഴി വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കുക. ഇതു മൂലമുള്ള ഗതാഗത കുരുക്ക് കാരണം കിലോമീറ്റർ കണക്കിന് ദൂരമാണ് വാഹനങ്ങൾ നീണ്ടു കിടക്കുന്നത്.

kozhikode news
Advertisment