Advertisment

പ്രതിക്ഷേധം ഫലംകണ്ടു ! ഗതാഗത നിയമ ലംഘനത്തിന് ഉയര്‍ന്ന പിഴ തല്‍ക്കാലം ഈടാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി∙ ഗതാഗത നിയമം ലംഘിച്ചാലുള്ള ഉയർന്ന പിഴത്തുക ഉടൻ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. മോട്ടർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിൽ നിന്നു വ്യക്തത വരുന്നതുവരെയാണ് ഉയർന്ന പിഴ ഒഴിവാക്കുന്നത്. പിഴത്തുക എത്രയെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കിയ പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നിലപാട് പുറത്തുവന്നിരിക്കുന്നത് .

കേന്ദ്രം പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ബോധവൽക്കരണം തുടരും. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനം സ്വാഗതാർഹമാണെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ഉയർന്ന പിഴത്തുകയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം അറിയിച്ചത്. ഇതു സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും ഗഡ്കരി പറഞ്ഞു.

കേരളത്തിൽ ഉത്തരവ് നടപ്പാക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരുന്നു. വൻ പിഴ ചുമത്താൻ തുടങ്ങിയതോടെ ശക്തമായ പ്രതിഷേധമുയർന്നു. പലരും തുക അടയ്ക്കാൻ തയാറായില്ല. പിഴത്തുക വർധിപ്പിച്ചുള്ള തീരുമാനം പിൻവലിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തിയെങ്കിലും സാധിച്ചില്ല. കേന്ദ്രം അനുവദിച്ചിരുന്നെങ്കിലെ സംസ്ഥാനങ്ങൾക്ക് ഉയർന്ന പിഴത്തുക ഒഴിവാക്കാൻ സാധിക്കുമായിരുന്നുള്ളൂ.

ak sasindran
Advertisment