Advertisment

വനിതാ ട്വന്റി 20 ചലഞ്ച്: സൂപ്പര്‍നോവാസിനെ പരാജയപ്പെടുത്തി ട്രെയില്‍ബ്ലെയ്‌സേഴ്‌സിന് കിരീടം

New Update

publive-image

ഷാര്‍ജ: വനിതാ ട്വന്റി20 ചലഞ്ച് ഫൈനലില്‍ സൂപ്പര്‍നോവാസിനെ അട്ടിമറിച്ച് ട്രെയില്‍ബ്ലെയ്‌സേഴ്‌സിന് കിരീടം. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തിയ സൂപ്പര്‍നോവാസിനെ 16 റണ്‍സിന് തകര്‍ത്താണ് ട്രെയില്‍ബ്ലെയ്‌സേഴ്‌സ് കന്നിക്കിരീടം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയ്ല്‍ബ്ലേസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സൂപ്പര്‍നോവാസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

Advertisment