Advertisment

റെയില്‍പാളത്തില്‍ ടിക് ടോക്ക് വിഡിയോ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിന്‍ തട്ടി 18കാരന് ദാരുണാന്ത്യം

New Update

ഇസ്ലാമാബാദ്: ടിക് ടോക്ക് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടിയ യുവാവിന് ദാരുണാന്ത്യം. റെയില്‍പാളത്തില്‍ ടിക് ടോക്കിനായി സ്റ്റണ്ട് നടത്തുന്നതിനിടെയായിരുന്നു അപകടം. 18കാരനായ ഹംസ നവീദ് ആണ് മരിച്ചത്.

Advertisment

publive-image

ഇസ്ലാമാബാദിന് സമീപമുള്ള റാവല്‍പിണ്ടിക്കടുത്തെ ഷാ ഖാലിദ് എന്ന സ്ഥലത്ത് ഇന്നലെയാണ് അപകടമുണ്ടായത്. ഹംസ പാളത്തിലൂടെ നടക്കുന്നത് സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

ഇതിനിടയില്‍ ട്രെയിന്‍ പാഞ്ഞെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഹംസ മരിച്ചു.

train accident
Advertisment