Advertisment

ഡൽഹിയിൽ നിന്ന് ഗോവയിലേക്ക്​ വരികയായിരുന്ന രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ പാളം തെറ്റി

New Update

മുംബൈ: ഡൽഹിയിൽ നിന്ന് ഗോവയിലേക്ക്​ വരികയായിരുന്ന രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ്​ പാളം തെറ്റിയത്.

Advertisment

publive-image

ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്​റ്റേഷനിൽ നിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരികയായിരുന്ന ട്രെയിൻ കാർബൂഡ് ടണലിനുള്ളിൽ പാളം തെറ്റുകയായിരുന്നുവെന്ന്​.

അപകടത്തിൽ യാത്രക്കാർക്ക്​ പരിക്കേറ്റിട്ടില്ല. മുംബൈയിൽനിന്ന് 325 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതർ പറഞ്ഞു.

train accident
Advertisment