ജര്‍സുഗുദ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്കു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് തല്‍വാര്‍ എന്ന ചെറുപ്പക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ജര്‍സുഗുദ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ തല്‍വാര്‍ ചായവാങ്ങാന്‍ പുറത്തിറങ്ങിയിരുന്നു. തിരികെ എത്തിയപ്പോള്‍ ട്രെയിന്‍ ഓടിത്തുടങ്ങി. ഇതോടെ ട്രെയിനിലേക്കു കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍വഴുതി പ്ലാറ്റ്ഫോമിലേക്കു വീഴുകയുമായിരുന്നു.
ആളുകള്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ട്രാക്കിനിടയിലേക്ക് തെന്നിനീങ്ങി. ബഹളം കേട്ടതോടെ ട്രെയിൻ നിർത്തി. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥരെത്തിയ തല്‍വാറിനെ പാളത്തിനിടയില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു.