Advertisment

ഭിന്നശേഷിക്കാരനായ മകന് ചായയുമായി തീവണ്ടിയില്‍ കയറുന്നതിനിടെ പിതാവ് വീണുമരിച്ചു; അച്ഛന്റെ മരണം അറിയാതെ മകന്‍ 13 കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം: മകന് ചായയുമായി ട്രെയിനില്‍ കയറുന്നതിനിടെ പിതാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. എന്നാല്‍ അച്ഛന്‍ മരിച്ച വിവരം അറിയാതെ മകന്‍ നടന്നത് 13 കിലോമീറ്റര്‍ ദൂരം. മുളിയാര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കൗണ്‍സില്‍ അംഗവും കരാറുകാരനുമായ മുണ്ടക്കൈയിലെ നെടുവോട്ട് മഹമൂദാ(63)ണ് മരിച്ചത്.

Advertisment

publive-image

ശനിയാഴ്ച രാത്രി 10.30-ഓടെ മംഗളൂരു റെയില്‍വേ സ്റ്റേഷനിലാണ് അപകടം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും ഭിന്നശേഷിക്കാരനുമായ മകന്‍ ഹാരിസിനെ ആസ്പത്രിയില്‍ കാണിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്നു ഇരുവരും. അപകടവിവരമറിയാതെ യാത്രതുടര്‍ന്ന ഹാരിസ് തീവണ്ടിയില്‍ കാസര്‍കോട്ടിറങ്ങി. പിതാവിനെ കാണാത്തതിനാല്‍ 13 കിലോമീറ്റര്‍ നടന്ന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ വീട്ടിലെത്തി.

ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരും മംഗളൂരുവിലെത്തിയത്. ഡോക്ടറെ കണ്ടശേഷം തിരികെ നാട്ടിലേക്ക് വരാന്‍ തീവണ്ടിയില്‍ കയറി. മകനെ തീവണ്ടിയിലിരുത്തിയ മഹമൂദ് ചായ വാങ്ങാനിറങ്ങി. ഇരുകൈകളിലും ചായയുമായി വരുന്നതിനിടെ തീവണ്ടി നീങ്ങി. വണ്ടിയില്‍ ചാടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീഴുകയും ഇരുകാലുകളും അറ്റുപോകുകയുമായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വര്‍ഷമായി അര്‍ബുദബാധിതനായ മഹമൂദിന് സംസാരശേഷി കുറവായിരുന്നു.

ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ ഫോണ്‍ നമ്പറില്‍ നിന്ന് ആസ്പത്രി അധികൃതര്‍ രാത്രി 12-ഓടെ വീട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു. ആസ്പത്രിയിലെത്തിയ വീട്ടുകാര്‍ ഹാരിസിനെ തിരക്കുന്നതിനിടെ പുലര്‍ച്ചെ വീട്ടിലെത്തിയെന്ന് വിവരം കിട്ടി.

മഹമൂദിന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുണ്ടക്കൈ ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍ കബറടക്കി.

Advertisment