Advertisment

ട്രെയിനില്‍ സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്ര പത്ത് പുരുഷന്മാരെ റെയില്‍വേ കൈയ്യോടെ പിടികൂടി

New Update

പാലക്കാട്: ട്രെയിനില്‍ സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്രചെയ്ത പത്ത് പുരുഷന്മാരെ റെയില്‍വേ അധികൃതര്‍ കൈയ്യോടെ പിടികൂടി .

Advertisment

publive-image

പാലക്കാട് റെയില്‍വേ ഡിവിഷന്‍ പരിധിയിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ ബുധനാഴ്ച നടത്തിയ പ്രത്യേക പരിശോധനയിലാണ് സ്ത്രീകളുടെ കോച്ചുകളില്‍ യാത്രചെയ്ത പുരുഷന്മാര്‍ കുടുങ്ങിയത് .

ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും അനധികൃതമായി കയറുന്ന യാത്രികരെ കണ്ടെത്താനും പ്രത്യേക പരിശോധന നടത്തി. ചൊവ്വാഴ്ച ഡിവിഷനിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ 71 പരിശോധന നടത്തിയിരുന്നു.

train cheking
Advertisment