Advertisment

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ കോച്ചില്‍നിന്ന് വേര്‍പെട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ കോച്ചില്‍നിന്ന് വേര്‍പെട്ടു. ഭുവനേശ്വറില്‍ നിന്ന് സെക്കന്തരാബാദിലേക്ക് വരികയായിരുന്ന വിശാഖ എക്‌സ്പ്രസിന്റെ എന്‍ജിനും കോച്ചും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് പൊട്ടിയാണ് ബന്ധം വേര്‍പ്പെട്ടത്. 10 കിലോമീറ്ററോളം എന്‍ജിന്‍ മാത്രമായാണ് ഓടിയത്.

Advertisment

publive-image

നര്‍സിപ്പട്ടണത്തിനും തുണി റെയില്‍വേ സ്റ്റേഷനും ഇടയ്ക്കായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്‍ജിനുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോച്ചുകള്‍ ട്രാക്കില്‍ത്തന്നെ നിന്നു.

യാത്രക്കാര്‍ റെയില്‍വെ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടെക്‌നീഷ്യന്മാര്‍ വീണ്ടും എന്‍ജിന്‍ ഘടിപ്പിച്ച്‌ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇതുവഴിയുള്ള പല ട്രെയിനുകളും വൈകി.

train coach
Advertisment