Advertisment

റെയില്‍ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍

New Update

publive-image

Advertisment

കോട്ടയം : റെയില്‍ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി നാഗരാജാണ് അറസ്റ്റിലായത്.

ട്രെയിന്‍ യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്താനും റെയില്‍പാളത്തില്‍ അതിക്രമിച്ച് കയറിയതിനും റെയില്‍വെ ആക്ട് 153, 147 പ്രകാരമാണ് തങ്കരാജിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ഇയാള്‍ക്ക് ലഭിക്കും.

കോട്ടയം വഴി കടന്നു പോയ ഗരീബ് രഥ് എക്‌സ്പ്രസ് തിങ്കളാഴ്ച്ച വൈകീട്ട് സംക്രാന്തി കൊച്ചടിച്ചിറയ്ക് സമീപം പാളത്തില്‍ നിരത്തിയ കല്ലില്‍ തട്ടി ഉലഞ്ഞിരുന്നു. ഈ വിവരം ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. ഇതേതുടര്‍ന്ന് റെയില്‍വേ പൊലീസ് നടത്തിയ തെരച്ചിലിലാണ് അട്ടിമറി ശ്രമം ബോധ്യമായത്.

പാളത്തില്‍ ചെരുപ്പ് കയറ്റി വച്ച ശേഷം അതിന് മുകളിലാണ് നാഗരാജ് കല്ലുകള്‍ നിരത്തി വച്ചത്. സംഭവസ്ഥലത്തെത്തി കല്ലുകള്‍ നീക്കം ചെയ്ത റെയില്‍വെ പോലീസ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ നാഗരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംക്രാന്തിയിലെ ഒരു ഹോളോബ്രിക്‌സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാള്‍.

Advertisment