Advertisment

ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള സൗജന്യ വൈഫൈ; ഗൂഗിള്‍ പിന്‍മാറിയാലും ഇന്ത്യന്‍ റയില്‍വേ നല്‍കും

New Update

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിച്ചാലും യാത്രക്കാര്‍ക്ക് വൈഫൈ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ.ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ വൈഫൈ ഒരുക്കുമെന്നും റയില്‍വേ അറിയിച്ചു.

Advertisment

publive-image

രാജ്യത്തെ 5600-ല്‍ അധികം സ്റ്റേഷനുകളില്‍ റെയില്‍ ടെല്‍ ആണ് നിലവില്‍ സൗജന്യമായി വൈഫൈ സേവനം നല്‍കുന്നത്. യാത്രക്കാര്‍ക്ക് വൈഫൈ ഇല്ലാത്ത് മൂലം ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടാവില്ലെന്നും റെയില്‍ ടെല്‍ വ്യക്തമാക്കി.

2015ല്‍ ആരംഭിച്ച സേവനം നിര്‍ത്തുകയാണെന്ന് ഗൂഗില്‍ വൈസ് പ്രസിഡന്‍റ് സീസര്‍ സെന്‍ഗുപ്ത നേരത്തെ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ ചെലവ് കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെ ഫ്രീ വൈഫൈയുടെ ആവശ്യം ഇനിയില്ലെന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്.

train journey
Advertisment