Advertisment

കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ​24 വരെ ഗതാ​ഗത നിയന്ത്രണം

New Update

Image result for ട്രെയിനുകൾ

Advertisment

തിരുവനന്തപുരം: കോട്ടയം സെക്ഷനു കീഴിലെ പാത ഇരട്ടിപ്പിക്കലിനെത്തുടര്‍ന്നുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഈ മാസം 24 വരെ നീളുമെന്ന്​ റെയില്‍വേ അറിയിച്ചു. റദ്ദാക്കലും വഴിതിരിച്ചുവിടലും യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിക്കും. ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649) 45 മിനിറ്റും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ കുറുപ്പുന്തറയില്‍ വൈകും. തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്​സ്​പ്രസ്​ (12625) കോട്ടയത്ത്​ 50 മിനിറ്റും ഈ ദിവസങ്ങളില്‍ വൈകിയേക്കും.

കോര്‍ബ-തിരുവനന്തപുരം എക്​സ്​പ്രസ് (22647)​ ഒരു മണിക്കൂര്‍ 10 മിനിറ്റും ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649 ) 45 മിനിറ്റും തിങ്കളാഴ്​ച വൈകുമെന്നാണ് വിവരം. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്​സ്​പ്രസ്​ 50 മിനിറ്റ് വൈകിയായിരിക്കും ഓടുക.

തിരുവനന്തപുരം-ഹൈദരാബാദ്​ ശബരി എക്​സ്​പ്രസ്​ (17229), ഹസ്രത്ത്​ നിസാമുദ്ദീന്‍-തിരുവനന്തപുരം എക്​സ്​പ്രസ്​ (22654), ഡെറാഡൂണ്‍-കൊച്ചുവേളി എക്​സ്​പ്രസ്​ (22660), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള (12626) കേരള എക്​സ്​പ്രസ്​ ട്രെയിനുകള്‍ ബുധനാഴ്​ച ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി-മും​ബൈ ജയന്തി ജനത എക്​സ്​പ്രസ്​ ഒന്നര മണിക്കൂറോളം മണിക്കൂര്‍ വൈകും.

കോട്ടയം വഴിയുളള എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388),കൊല്ലം-എറണാകുളം മെമു (66300), എറണാകുളം-കൊല്ലം ​മെമു (66301),എറണാകുളം-കൊല്ലം മെമു (66307),കൊല്ലം-എറണാകുളം മെമു (66308) എന്നിവ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൂര്‍ണമായി റദ്ദാക്കി.

ആലപ്പുഴ വഴിയുളള എറണാകുളം-കായംകുളം പാസഞ്ചര്‍ (66381), കായംകുളം-എറണാകുളം പാസഞ്ചര്‍ (66382 )എന്നിവ ബുധനാഴ്​ച മാത്രമായി പൂര്‍ണമായും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

Advertisment