Advertisment

എന്താ സംഭവം ഒന്നും പിടികിട്ടുനില്ലല്ലോ... പ്രേക്ഷകരെ കിളി പാറിച്ച്‌ 'ട്രാന്‍സി'ന്‍റെ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഭഗവതി ചിത്രം 'ട്രാന്‍സി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഫെബ്രുവരി 20നു തിയറ്ററുകളിലെത്തുന്ന ചിത്രം എന്തായാലും വലിയൊരു തരംഗം സൃഷ്ടിക്കുമെന്ന് കാര്യം ഉറപ്പാണ്.

Advertisment

publive-image

കൃത്യമായി പറഞ്ഞാല്‍ ചിത്രത്തിന്റെ കഥ എന്താണെന്നോ പശ്ചാത്തലം എന്താണെന്നോ ട്രെയിലര്‍ കണ്ടിട്ട് പോലും പ്രേക്ഷകര്‍ക്ക് മനസ്സിലായില്ല എന്നതാണ് വാസ്തവം. ഫഹദ് ഫാസിലിനെ കൂടാതെ സൗബിന്‍ സാഹിര്‍, വിനായകന്‍, നസ്രിയ നാസിം, ഗൗതം വാസുദേവ്, ദിലീഷ് പോത്തന്‍, ചെമ്ബന്‍ വിനോദ് തുടങ്ങിയ താരങ്ങള്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നു. സംവിധായകന്‍ അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

ഏകദേശം രണ്ടു വര്‍ഷത്തോളം നീണ്ട ഷൂട്ടിങ്ങിനും മറ്റു ജോലികള്‍ക്കും ഒടുവിലാണ് ട്രാന്‍സ് തിയറ്ററുകളിലെത്തുന്നത്. ഇതിനോടകം യൂട്യൂബില്‍ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറിന്‍റെ പിന്നിലെ രഹസ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉള്ള ചര്‍ച്ചകളും റോളുകളും സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ്.

trans trailler
Advertisment