Advertisment

മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍; മാപ്പുപറഞ്ഞ് ഡിജിപി

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ മരിച്ച എസ്പിയുടെ പേരും. ഉത്തര്‍പ്രദേശ് പൊലീസ് പുറത്തിറക്കിയ പട്ടികയിലാണ് എസ്പിയായിരുന്ന സത്യ നരൈന്‍ സിംഗിന്റെ പേരും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സത്യ നരൈന്‍ മരണമടഞ്ഞത്.

തെറ്റ് സംഭവിച്ചത് മനസ്സിലാക്കിയ ഡിജിപി ഒ പി സിംഗ് ക്ഷമാപണം നടത്തി. ഇത്തരം അബദ്ധങ്ങള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു.

Advertisment