Advertisment

ഇത് ഇന്ത്യയാണ്. ഇവിടെ ആണുങ്ങളും പെണ്ണുങ്ങളും മതി നിങ്ങളെ പോലെ ആണും പെണ്ണും കെട്ടവര്‍ വേണ്ട ; ട്രെയിന്‍ യാത്രക്കിടെ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റിന്‌ മര്‍ദ്ദനവും അസഭ്യ വര്‍ഷവും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ട്രെയിന്‍ യാത്രക്കിടെ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദമടക്കമുള്ള ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് മര്‍ദ്ദനവും അസഭ്യവര്‍ഷവും . തിങ്കളാഴ്ച പുലര്‍ച്ചേ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ട്രെയിനില്‍ യാത്ര തിരിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റിനും സുഹൃത്തുക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്‌ .

Advertisment

publive-image

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റ് വ്യക്തിയായ ആദം, പ്രവീണ്‍, സിദ്ധാര്‍ത്ഥ് തുടങ്ങി നാല് ട്രാന്‍സ്‌മെന്‍ വ്യക്തികളും ട്രാന്‍സ്‌ജെന്‍ണ്ടര്‍ യുവതികളും അടക്കം എട്ടുപേര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന മാനവിയം ക്വിയര്‍ ഫെസ്റ്റിന് ശേഷം തിരികെ എറണാകുളത്തേക്കും തൃശ്ശൂരിലേക്കും യാത്ര തിരിച്ച ട്രാന്‍സ്‌ജെന്‍ണ്ടര്‍ വ്യക്തികളെയാണ് രണ്ട് പേര്‍ മര്‍ദിക്കുകയും തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവം ഫോണില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ആദത്തിനെ അടിക്കുകയും ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു .

Advertisment