Advertisment

സ്വാതിരുനാൾ ആർട്സ് അക്കാഡമി പ്രോജക്റ്റ് പൂയം തിരുനാൾ ഗൗരീ പാർവ്വതീ ഭായി ഉദ്‌ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം - ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് ഗ്രൂപ്പിന്റെ പ്രഥമ സംരംഭമായ 'മഹാരാജാ സ്വാതി തിരുനാൾ ആർട്സ് അക്കാഡമി' പ്രോജക്റ്റ് തിരുവനന്തപുരം - രംഗവിലാസം കൊട്ടാരത്തിൽ ചേർന്ന സദസ്സിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരീ പാർവ്വതീ ഭായി ഉദ്‌ഘാടനം ചെയ്തു. തിരുവിതാംകൂറിന്റെ സർവ്വതോന്മുഖ വികസനത്തോടൊപ്പം, കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും പ്രോത്സാഹനങ്ങൾ നൽകിയ സ്വാ തി തിരുനാൾ മഹാരാജാവിന്റെ പേരിൽ രംഗവിലാസം കൊട്ടാരം കേന്ദ്രീകരിച്ചു പ്രവർത്തനക്ഷമമാകുന്ന ആർട്സ് അക്കാഡമി' സ്വദേശത്തും വിദേശത്തും ഉള്ള കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുവാൻ കഴിയുമെന്ന് പൂയം തിരുനാൾ ഗൗരീ പാർവ്വതീ ഭായി പറഞ്ഞു.

Advertisment

publive-image

ആർട്സ് അക്കാഡമി കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് നൽകിയ പ്രോത്സാഹനം ചരിത്രത്തിന്റെ ഭാഗമാണ് . നമ്മുടെ നാടിന്റെ സാംസ്കാരികവും പൈതൃകവും നിലനിർത്തുവാൻ ആർട്സ് അക്കാഡമി നടത്തുന്ന പ്രവർത്തനങ്ങൾക്ക് തിരുവിതാംകൂർ രാജകുടുംബാംഗം പ്രോത്സാഹനം നൽകും .

ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് ഗ്രൂപ്പ് ചെയർമാൻ ഡയസ് ഇടിക്കുളയുടെ അദ്ധൃക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ ഇൻഡ്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, സ്വാതി തിരുനാൾ സംഗീത കോളജ് പ്രിൻസിപ്പൽ പ്രൊഫസർ ഹരികൃഷ്ണൻ, രവിവർമ്മ രാജാ, അജിത് കുമാർ (പബ്ലിക് റിലേഷൻസ് ഡയറ്കടർ - ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ്), ശ്രീഭാ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

തിരുവിതാംകൂർ ചരിത്രത്തിൻറെ തിരുശേഷിപ്പുകൾ സംരക്ഷിക്കുന്നതിന് ശ്രീ പത്‌മനാഭദാസാ ശ്രീ. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ അനുഗ്രഹാശംസകളോടെ ആരംഭിച്ച 'തിരുവിതാംകൂർ മലയാളി കൗൺസിൽ ഗൾഫ് ചാപ്റ്റർ രൂപീകരിച്ച ' ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് ഗ്രൂപ്പിന്റെ പ്രഥമ സംരംഭമാണ് 'മഹാരാജാ സ്വാതി തിരുനാൾ ആർട്സ് അക്കാഡമി' പ്രോജക്റ്റ്.

തിരുവിതാംകൂറിന്റെ സർവ്വതോന്മുഖ വികസനത്തിന് സ്വജീവിതം സമർപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിന്റെ കൃതികളെ അടിസ്ഥാനമാക്കി പഠന ഡോക്കുമെന്ററികളും നൃത്ത സദസ്സുകളും അവതരിപ്പിക്കുവാൻ പരിശ്രമിക്കുന്ന മഹാരാജാ സ്വാതിരുനാൾ ആർട്സ് അക്കാഡമിയുടെ പ്രവർത്തനത്തിൽ പങ്കാളികളാവാൻ കലാ സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവസരം നൽകുന്ന സംരംഭമാണിത്. സാഹിത്യവും സാംസ്കാരികവുമായ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന 'ട്രാവൻകൂർ വോയ്‌സ്' - ഓൺ ലൈൻ അക്കാഡമിക് പോർട്ടലും, സാഹിത്യ ഫോറം, അക്ഷരശ്ലോക ഫോറം,

ആർട്സ് അക്കാഡമിയുടെ ഭാഗമായി ആരംഭിച്ചു .

ഉദ്‌ഘാടന ചടങ്ങിനടനുബന്ധിച്ചു രംഗവിലാസം കൊട്ടാരത്തിൽ സ്വാതിരുനാൾ കൃതികളെ ആസ്പദമാക്കി നടന്ന 'നൃത്ത - സംഗീത' സദസിന് സ്വാതിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ നേതൃത്വം നൽകി.

ആധുനിക മലയാളഭാഷയുടെ പിതാവ് ശ്രീ തുഞ്ചത്തെഴുത്തച്ഛൻെറ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ആരണ്യകാണ്ഡത്തിലെ 'ശബര്യാശ്രമ പ്രവേശം', കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' - എന്ന കാവ്യവും കേരള നടന രൂപത്തിൽ നടനഭൂഷണം ചിത്രാ മോഹൻ, നൃത്ത ഗവേഷണ വിദ്യാർത്ഥി ഗ്രീഷ്‌മ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.

Advertisment