Advertisment

കുവൈറ്റിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള 31 നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്താന്‍ അവസരം; പ്രവാസികള്‍ക്ക് നിരോധനമില്ലാത്ത രാജ്യങ്ങളിലെത്തി 14 ദിവസം താമസം പൂര്‍ത്തിയാക്കിയാല്‍ കുവൈറ്റിലെത്താം, യാത്രാ പാക്കേജുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ട്രാവല്‍ ഏജന്‍സികള്‍

New Update

കുവൈറ്റ്: കുവൈറ്റിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള 31 നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്താന്‍ അവസരം. നിരോധനമേര്‍പ്പെടുത്തിയ രാജ്യത്തെ പ്രവാസികള്‍ക്ക് നിരോധനമില്ലാത്ത രാജ്യങ്ങളിലെത്തി 14 ദിവസം താമസം പൂര്‍ത്തിയാക്കിയാല്‍ കുവൈറ്റിലെത്താമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment

publive-image

ഇങ്ങനെ നിരോധിത രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി 14 ദിവസത്തെ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് ട്രാവല്‍ ഏജന്‍സികള്‍. 320 കെഡിയാണ് പാക്കേജിന്റെ ചിലവ്. ഇത്തരം പാക്കേജുകളിലൂടെ 200 ശതമാനത്തോളം ലാഭമാണ് ട്രാവല്‍ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ 31 നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കുകയാണ് ട്രാവല്‍ ഏജന്‍സികള്‍. നിയന്ത്രണമില്ലാത്ത രാജ്യത്തേയ്ക്കുള്ള വിമാന ടിക്കറ്റിന്റെ നിരക്ക്, 14 ദിവസത്തെ ഹോട്ടല്‍ താമസത്തിനുള്ള ചിലവ്, പിസിആര്‍ പരിശോധനയുടെ ചിലവ്, കുവൈറ്റിലേക്കുള്ള ടിക്കറ്റ് നിരക്ക് എന്നിവ ഉള്‍പ്പെടുത്തിയാണ് പാക്കേജിനുള്ള നിരക്ക് നിശ്ചയിക്കുന്നത്.

kuwait kuwait latest
Advertisment