Advertisment

വിദേശത്ത് അവധിക്കാലം ആഘോഷം; കുവൈറ്റ് വിമാനത്താവളം സജീവമാകുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധിദിനങ്ങള്‍ ആരംഭിച്ചതോടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും സജീവമായി.

വിദേശത്ത് അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേരാണ് വിമാനത്താവളത്തിലെത്തുന്നത്. ദുബായ്, റിയാദ്, ദോഹ, ബഹ്‌റൈന്‍, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് ട്രാന്‍സിസ്റ്റ് ഫ്‌ളൈറ്റ് വഴി കൂടുതല്‍ പേരും പോകുന്നത്.

ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ 349 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷനിലെ ഓപ്പറേഷന്‍ ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷെമി പറഞ്ഞു.

Advertisment