സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ലോക കടുവ ദിനം ആചരിച്ചു

സമദ് കല്ലടിക്കോട്
Monday, July 30, 2018

മണ്ണാർക്കാട്:  ജി.എം.യു.പി.സ്കൂളിലെ നേച്ചർ ക്ലബ് അംഗങ്ങൾക്ക് ലോക കടുവാ ദിനത്തിന്റെ ഭാഗമായി സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു.

ജൈവ വൈവിധ്യ വ്യവസ്ഥയിലെ പ്രധാനിയായ കടുവകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനാണ് ജൂലൈ 29 ലോക കടുവ ദിനമായി ആചരിക്കുന്നത്. കരുത്തിന്റെ പ്രതീകം കൂടിയാണ് കടുവ.പാരസ്പര്യത്തിൽ ഊന്നിയ പരിസ്ഥിതി വിജ്ഞാനത്തെ സംബന്ധിച്കുട്ടികളെഉത്‌ബോധിപ്പിച്ചു.

തുടുക്കി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രഞ്ജിത് കുമാർ, ആനവായ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രമേഷ് മഹാലിംഗം എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

പ്രധാനാധ്യാപകൻ കെ.കെ.വിനോദ് കുമാർ, ക്ലബ്ബ് കൺവീനർ സൈമൺ ജോർജ്, എം.എൻ കൃഷ്ണകുമാർ ,സക്കീർ ഹുസൈൻ എന്നിവർ സാന്നിദ്ധ്യം വഹിച്ചു.

×